Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുനിൽ മിത്തലിന് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതി

text_fields
bookmark_border
news
cancel

പാരിസ്: ഭാരതി എന്റർപ്രൈസസ് സ്ഥാപകനും ചെയർമാനുമായ സുനിൽ ഭാരതി മിത്തലിന് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഷെവലിയർ ഡി ലോർഡ്രെ നാഷനൽ ഡി ലാ ലെജിയോൺ ദൊന്നർ’ (നൈറ്റ് ഓഫ് ദ നാഷനൽ ഓർഡർ ഓഫ് ദ ലെജിയൻ ഓഫ് ഓണർ). ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് മിത്തലിന് ബഹുമതി പ്രഖ്യാപിച്ചത്.

1802ൽ നെപ്പോളിയൻ ബോണപ്പാർട്ട് സ്ഥാപിച്ച ലെജിയൻ ഓഫ് ഓണർ ഫ്രഞ്ച് റിപ്പബ്ലിക് നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയാണ്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിൽ മിത്തൽ നൽകിയ ദീർഘകാല സംഭാവനകളും ടെലികമ്യൂണിക്കേഷൻ, ഡിജിറ്റൽ അടിസ്ഥാനസൗകര്യ മേഖലകളിലെ മികച്ച നേട്ടങ്ങളും പരിഗണിച്ചാണ് അംഗീകാരമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. 1992ൽ എയർടെലിന്റെ തുടക്കകാലം മുതൽ മിത്തൽ, ഫ്രാൻസിന്റെ സുഹൃത്താണെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തിയറി മാതു പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - France's highest civilian honour for Sunil Mittal
Next Story