Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യക്കാർക്ക് ഇനി ട്രാൻസിറ്റ് വിസ ആവശ്യമില്ലെന്ന് ഫ്രാൻസ്; നന്ദി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

text_fields
bookmark_border
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുമൽ മാക്രോണിന്റെ ഇന്ത്യ സന്ദർശന വേളയിൽ നൽകിയ വാഗ്ദാനത്തിന്റെ തുടർച്ചയായിട്ടാണ് നടപടി
ഇന്ത്യക്കാർക്ക് ഇനി ട്രാൻസിറ്റ് വിസ ആവശ്യമില്ലെന്ന് ഫ്രാൻസ്; നന്ദി അറിയിച്ച് വിദേശകാര്യ മന്ത്രാലയം
cancel

ന്യൂഡൽഹി: ഫ്രഞ്ച് വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി മുതൽ എയർപോർട്ട് ട്രാൻസിറ്റ് വിസ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഏപ്രിൽ 10 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമം നിലവിൽ വരുത്തിയെന്ന് ഫ്രഞ്ച് എംബസിയും അറിയിപ്പുമായി രംഗത്തെത്തി.

സാധാരണ പാസ്‌പോർട്ടുള്ള ഇന്ത്യൻ പൗരന്മാർക്ക് ഫ്രഞ്ച് വിമാനത്താവളങ്ങളിലെ ഇന്റർനാഷനൽ സോണിലൂടെ മറ്റ് വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോൾ ഈ ഇളവ് ലഭിക്കും. എന്നാൽ, ലേ ഓവർ സമയത്ത് യാത്രക്കാർ വിമാനത്താവളത്തിലെ അന്താരാഷ്ട്ര സോണിന് പുറത്തുകടക്കാൻ പാടുള്ളതല്ലെന്ന് എംബസി വ്യക്തമാക്കി.

2010 മേയ് 10ലെ വിസ നിയമങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള ഉത്തരവ് 2026 ഏപ്രിൽ ഒമ്പതിനാണ് ഫ്രഞ്ച് ഒഫീഷ്യൽ ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. ഇതോടെയാണ് ഏപ്രിൽ 10 മുതൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ ഫ്രാൻസ് വഴി യാത്ര ചെയ്യാൻ വഴിയൊരുങ്ങിയത്. ഫ്രാൻസ് വിസ പ്ലാറ്റ്‌ഫോമിലും ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുമൽ മാക്രോണിന്റെ ഇന്ത്യ സന്ദർശന വേളയിൽ നൽകിയ വാഗ്ദാനത്തിന്റെ തുടർച്ചയായിട്ടാണ് നടപടി. ഫ്രാൻസ് വഴി ഇന്ത്യക്കാരുടെ യാത്ര സുഗമമാക്കുന്നതിനും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും ഈ തീരുമാനം സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - France no longer requires transit visa for Indians; Ministry of External Affairs thanks them
Next Story