െഎ.എസ്.ആർ.ഒ ചാരക്കേസ്: സുപ്രീംകോടതി നിർദേശം അഭിഭാഷകനുമായി ചർച്ച ചെയ്യുമെന്ന് ഫൗസിയ ഹസൻ
text_fieldsകോഴിക്കോട്: െഎ.എസ്.ആർ.ഒ ചാരക്കേസിന് പിന്നിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഗൂഢാലോചന സംബന്ധിച്ച് സി.ബി.െഎ വിശദ അന്വേഷണം നടത്തണമെന്ന സുപ്രീംകോടതി നിർദേശം തെൻറ അഭിഭാഷകനുമായി ചർച്ച ചെയ്യുമെന്ന് ചാരക്കേസിൽ മൂന്നുവർഷം കേരളത്തിൽ ജയിലിൽ കഴിയേണ്ടി വന്ന മാലദ്വീപ് സ്വദേശി ഫൗസിയ ഹസൻ വ്യക്തമാക്കി. ഇപ്പോൾ ശ്രീലങ്കയിലുള്ള അവർ 'ദ ഹിന്ദു' പത്രവുമായി സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. കേസിൽ ഉൾപ്പെടുത്തി അനധികൃതമായി തടവിലാക്കിയതിനും പൊലീസ് പീഡനത്തിനും ഇന്ത്യ നഷ്ടപരിഹാരം നൽകണമെന്ന് അവർ മുമ്പ് ആവശ്യപ്പെട്ടിരുന്നു. കേസിലുൾപ്പെട്ട മറ്റൊരു മാലദ്വീപ് സ്വദേശി വനിത മറിയം റഷീദക്കൊപ്പമാണ് ഫൗസിയയും പിടിയിലായത്.
തന്നെ ഉപദ്രവിച്ച പൊലീസുകാരുടെ പേര് ഓർമയില്ലെന്ന് ഫൗസിയ പറഞ്ഞു. അവർ എെൻറ മുന്നിലും പുറത്തും അടിക്കുകയും ചവിട്ടുകയും ചെയ്തു. കൈകാൽ വിരലുകളിൽ കുത്തി. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരായ നമ്പി നാരായണനും ശശി കുമാറിനും പണം നൽകി രഹസ്യം ചോർത്തിയെന്ന് കുറ്റസമ്മതം നടത്തണമെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിന് പുറമെ, പൊലീസ് എെൻറയും മകളുടെയും ജീവിതം നശിപ്പിച്ചു. മകളുടെ പഠനം തടസ്സപ്പെട്ടു. അവൾ പൊലീസ് അതിക്രമത്തിൽ തകർന്നുപോയി. ഇനി വലിയ പ്രതീക്ഷയൊന്നും ഇല്ല. 30 വർഷങ്ങൾ കഴിഞ്ഞു. ഒരു നഷ്ടപരിഹാരവുമില്ല.
ഞാൻ വേറൊരു രാജ്യത്താണ്. കേസ് തീരാൻ സമയമെടുക്കും. ഇപ്പോൾ അധിക നേരം നിൽക്കാൻ വയ്യ.നടക്കാനും ബുദ്ധിമുട്ടുണ്ട്. -ഫൗസിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

