നാലാം ഘട്ട ലോക്ഡൗണിൽ കേന്ദ്രത്തിെൻറ മാർഗനിർദേശങ്ങളിൽ ഇളവ് വരുത്താൻ കഴിയില്ല
text_fieldsന്യൂഡൽഹി: കോവിഡ് 19 തടയുന്നതിനായി ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഷ്കരിച്ച മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ലോക്ക്ഡൗൺ മേയ് 31 വരെ നീട്ടിയതിനെ തുടർന്ന് നിയന്ത്രണങ്ങളിൽ വ്യപകമായ ഇളവുകൾ നൽകി.
തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം, സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും റെഡ്, ഓറഞ്ച്, ഗ്രീൻ മേഖലകളെ കണ്ടെത്തി കൃത്യമായി രേഖപ്പെടുത്തണം. ചുവപ്പ് –ഓറഞ്ച് സോണുകൾക്കുള്ളിൽ സാങ്കേതിക വിവരങ്ങളും പ്രാദേശിക തലത്തിലുള്ള ആരോഗ്യ മാർഗനിർദ്ദേശളും അടിസ്ഥാനമാക്കി, പ്രാദേശിക അധികാരികൾ കണ്ടെയ്ൻമെൻറ്, ബഫർ സോണുകളും രേഖപ്പെടുത്തണം.
കണ്ടെയ്ൻമെൻറ് സോണുകളിൽ, മുമ്പത്തെപ്പോലെ കർശന പരിധി നിലനിർത്തി അവശ്യ പ്രവർത്തനങ്ങൾ മാത്രമേ അനുവദിക്കൂ. ചില പരിമിതമായ കാര്യങ്ങളിൽ രാജ്യത്തുടനീളമുള്ള വിലക്കു തുടരും. ആഭ്യന്തര മന്ത്രാലയത്തിെൻറ മാർഗനിർദ്ദേശങ്ങൾ പ്രകാരം പ്രത്യേകമായി നിരോധിച്ചിരിക്കുന്നവ ഒഴികെ മറ്റെല്ലാ കാര്യങ്ങളും അനുവദിക്കും.
പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വ്യാപകമായ ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ മാർഗനിർദ്ദേശങ്ങളിലുള്ള നിയന്ത്രണങ്ങൾ ദുർബലപ്പെടുത്താൻ കഴിയില്ലെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു വ്യക്‌തമാക്കി. സാഹചര്യം വിശകലനം ചെയ്‌ത് അവശ്യമെന്ന് കരുതുന്ന മറ്റ് ചില പ്രവർത്തനങ്ങൾ സംസ്ഥാനങ്ങൾക്ക് നിരോധിക്കുകയോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
