Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി കൂട്ട...

ഡൽഹി കൂട്ട ബലാത്​സംഗത്തിന്​ നാലുവർഷം: നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരോ​? ​

text_fields
bookmark_border
ഡൽഹി കൂട്ട ബലാത്​സംഗത്തിന്​ നാലുവർഷം: നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരോ​? ​
cancel
camera_alt???? ???????????????????? ???? ????? ??????????

ഇന്ന്​ ഡിസംബർ 16. നാലു വർഷങ്ങൾക്ക്​ മുമ്പുള്ള ഒരു ഡിസംബർ 16ന്​ രാത്രി രാജ്യ തലസ്​ഥാനം ക്രൂരമായ ബലാത്​സംഗത്തിന്​ വേദിയായി. ഒാടുന്ന ബസിൽ ഒരു പെൺകുട്ടി ആറു പേരാൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. കൂടെയുള്ള സുഹൃത്തിനെ മർദിച്ച്​ അവശനാക്കി റോഡിൽ തള്ളിയ ശേഷമായിരുന്നു പീഡനം. ലോക മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം ഡൽഹിയിലെ സ്​ത്രീ സുരക്ഷയെ കുറിച്ച്​ ചോദ്യമുയർത്തി. തുടർന്ന്​ രാജ്യം ഇന്നേവ​െ​ര കാണാത്ത വിധം പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അരങ്ങേറി. അതിനു ശേഷം നിർഭയ എന്ന പേരിൽ സ്​ത്രീ സുരക്ഷക്കായി കേന്ദ്ര–സംസ്​ഥാന സർക്കാറുകൾ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു.

ജ്യോതി സിങ്ങി​െൻറ അമ്മ ജന്തർ മന്തറിൽ നടന്ന ​പ്രക്ഷോഭത്തിൽ പ​െങ്കടുത്തപ്പോൾ
 

എന്നി​േട്ടാ​​? ഇന്ന്​ ഡൽഹി സുരക്ഷിതമാണോ​? നിർഭയ സംഭവത്തിനു ശേഷവും ഡൽഹിയിൽ ബലാത്​സംഗങ്ങൾ വർധിക്കുകയാണുണ്ടായതെന്ന്​ കണക്കുകൾ പറയുന്നു. എല്ലാ നാലു മണിക്കൂറിനുള്ളിലും ഒരു ബലാത്​സംഗക്കേസ്​ രാജ്യ തലസ്​ഥാനത്ത്​ രജിസ്​റ്റർ ചെയ്യുന്നു. ഇന്നലെയും ഡൽഹിയിൽ ഒരു പെൺകുട്ടി ബലാത്​സംഗത്തിനിരയായിരിക്കുന്നു.

നിർഭയ കേസിനു ശേഷം ബലാത്​സംഗ കേസുകളിൽ വൻ വർധനയാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. 2012 ൽ 706 പേർ പീഡനത്തിനിരയായെന്ന്​ കേസ്​ രേഖ​പ്പടുത്തിയതെങ്കിൽ 2016 ൽ 2199 ആണ്​. കൂടുതൽ പേർ കേസുമായി രംഗത്തു വരുന്നതിനാലാണിതെന്ന്​ പോലീസ്​ പറയുന്നു. അപ്പോഴും കേസിൽ കുറ്റം ചുമത്തുന്നത്​ ഭയാനകമാം വിധം താഴ്​ന്നിരിക്കുന്നു. 2012ൽ 49.25 ശതമാനം പേരിൽ പൊലീസ്​ കുറ്റം ചുമത്തിയെങ്കിൽ 2015ൽ അത്​ 29.37 ശതമാനമായി കുറഞ്ഞിരിക്കുന്നു.

നിർഭയ ​േകസിനു ശേഷം പെൺകുട്ടികളുടെ സുരക്ഷക്കായി കൂടുതൽ സംവിധാനങ്ങൾ ഒരുക്കുന്നുവെന്ന്​ പറഞ്ഞ്​ സർക്കാർ സ്വയം പ്രതിരോധത്തിന്​ കുട്ടികളെ പരിശീലിപ്പിക്കുകയും സെമിനാറുകൾ സംഘടിപ്പിക്കുകയുമെല്ലാം ചെയ്​തു. ഇപ്പോൾ പെൺകുട്ടികൾ സുരക്ഷിതരാണോ​? ഇൗ ഡിസംബർ 13ന്​ ഡൽഹിയിൽ 15കാരി പെൺകുട്ടി കൂട്ട ബലാത്​സംഗത്തിനിരയായി. അത്​ പകർത്തി അവളെ ഭീഷണി​െപ്പടുത്തുകയും ചെയ്​തു. സെപ്​തംബറിൽ ഒരു മൂന്നു വയസുകാരി സ്വന്തം വീട്ടിൽ അമ്മാവ​നാൽ പീഡിപ്പിക്കപ്പെട്ടു. സ്വന്തം വീട്ടിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ലെന്നാണ്​ ഇൗ തെളിവുകൾ പറയുന്നത്​.

അല​െപ്പായിൽ ബലാത്​സംഗം ഭയന്ന്​ മരിക്കാൻ പോവുകയാണെന്ന്​ പെൺകുട്ടിയുടെ മരണക്കുറിപ്പ്​. ​െപൺമക്കളെ കൊല്ല​ാൻ മതവിധി തേടുന്നതായി പണ്ഡിതൻ. സമാധാനപൂർണമായ ഇൗ ജനാധിപത്യ രാഷ്​ട്രത്തിൽ നമ്മുടെ പെൺകുട്ടികളുടെ മാനം കാക്കാൻ നാം എന്തു ചെയ്യണം​?

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi ganngrape
News Summary - Four years after Dec 16: Number of rape cases in Delhi have increased
Next Story