Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാല് വയസ്സുകാരിയുടെ...

നാല് വയസ്സുകാരിയുടെ കൊലപാതകം: ബലാത്സംഗത്തിനിരയാക്കിയത് അമ്മാവന്‍

text_fields
bookmark_border
നാല് വയസ്സുകാരിയുടെ കൊലപാതകം: ബലാത്സംഗത്തിനിരയാക്കിയത് അമ്മാവന്‍
cancel

ലഖ്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ റോഡരികിൽ പാർക്ക് ചെയ്ത കാറിനടിയിൽ നിന്ന് നാല് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ഏപ്രിൽ 11 ന് രാത്രിയിലാണ് ഷാലിമാർ ഗാർഡൻ മേഖലയിലെ റോഡിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ പൊലീസ് പെട്രോളിംഗ് സംഘം സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുക്കകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ കുട്ടി അതിക്രൂരബലാത്സംഗത്തിനിരയായതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ അമ്മാവനായ ജമീലാണ് കുറ്റകൃത്യം നടത്തിയതെന്ന് വ്യക്തമായി.

കുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് പ്രതി കൃത്യം നടത്തിയത്. കൊലപാതകത്തിന് ശേഷം കാറിനടിയിൽ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. `പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായും തുടർന്ന് കൊല്ലപ്പെട്ടതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. കൊലപാതകത്തിന് ശേഷമാണ് മൃതദേഹം ഒളിപ്പിച്ചത്' മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

കുട്ടിയുടെ കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകൾ ഉണ്ട്. ഇതിലൂടെ കുട്ടി അതി ക്രൂരമായ ആക്രമണത്തിനാണ് ഇരയായതെന്ന് വ്യക്തമാണ്. അതേ സമയം മുമ്പും പ്രതിക്ക് സമാനപശ്ചാത്തലമുണ്ടായിരുന്നതായി കുട്ടിയുടെ കുടുംബം ആരോപിച്ചു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും തെരുവിലിറങ്ങി. പ്രതിയെ `എൻകൗണ്ടർ' ചെയ്യണമെന്നാണ് കുട്ടിയുടെ ചില ബന്ധുക്കൾ ആവശ്യപ്പെട്ടത്. സംഭവത്തിൽ വിവിധ വകുപ്പുകൾപ്രകാരവും പോക്സോ നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതിയെ പിടികൂടാനായി പോലീസ് അന്വേഷണം ആരംഭിച്ചു. വിവിധ സംഘങ്ങളായാണ് അന്വേഷണം. പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Utharpradeshgirl diedMurder Case
News Summary - Four-Year-Old Girl Murdered After Being Sexually Assaulted by Uncle
Next Story