Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരക്ഷാപ്രവർത്തനം വിഫലം; ...

രക്ഷാപ്രവർത്തനം വിഫലം; കുഴൽകിണറിൽനിന്ന്​ പുറത്തെടുത്തത്​​ ബാലികയുടെ ചേതനയറ്റ ശരീരം

text_fields
bookmark_border
രക്ഷാപ്രവർത്തനം വിഫലം; കുഴൽകിണറിൽനിന്ന്​ പുറത്തെടുത്തത്​​ ബാലികയുടെ ചേതനയറ്റ ശരീരം
cancel

ജോ​ധ്​​പു​ർ: എ​ല്ലാ ര​ക്ഷാ​ദൗ​ത്യ​ങ്ങ​ളും പ്രാ​ർ​ഥ​ന​ക​ളും വി​ഫ​ല​മാ​ക്കി രാ​ജ​സ്​​ഥാ​നി​ലെ ജോ​ധ്​​പു ​രി​ൽ 440 അ​ടി ആ​ഴ​മു​ള്ള കു​ഴ​ൽ​കി​ണ​റി​ൽ വീ​ണ നാ​ലു വ​യ​സ്സു​കാ​രി​ക്ക്​ ദാ​രു​ണാ​ന്ത്യം. തി​ങ്ക​ളാ​ഴ്​​ച വ ൈ​കീ​ട്ട്​ 5.30ഒാ​ടെ​യാ​ണ്​ സീ​മ എ​ന്ന ബാ​ലി​ക മി​ലേ​ന ഗ്രാ​മ​ത്തി​ലെ വീ​ടി​ന​രി​കി​ലെ കു​ഴ​ൽ​കി​ണ​റി​ൽ വീ​ണ​ത്.

260 അ​ടി താ​ഴ്​​ച​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി. 14 മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ ബാ​ലി​ക​യു​ടെ ചേ​ത​ന​യ​റ്റ ശ​രീ​ര​മാ​ണ്​ വീ​ണ്ടെ​ടു​ക്കാ​നാ​യ​ത്. വീ​ണ കു​റ​ച്ചു​നേ​രം കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ടി​രു​ന്നു​വെ​ങ്കി​ലും അ​ർ​ധ​രാ​​ത്രി​യോ​ടെ അ​ത്​ നി​ല​ച്ചു. അ​തു​വ​രെ പൈ​പ്പി​ലൂ​ടെ ഓ​ക്​​സി​ജ​ൻ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. കു​ട്ടി​യു​ടെ മ​ര​ണം ഉ​റ​പ്പി​ച്ച ശേ​ഷം ക​യ​റി​ൽ ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ച്​ കു​ഴ​ൽ​കി​ണ​റി​ലേ​ക്ക്​ ഇ​റ​ക്കി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്ന​ു. സീ​മ​യു​ടെ പി​താ​വ്​ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ​തു​റ​ന്ന​താ​യി​രു​ന്നു കു​ഴ​ൽ​കി​ണ​ർ. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ കു​ഴ​ൽ​കി​ണ​റി​ൽ വീ​ണ മൂ​ന്നു വ​യ​സ്സു​കാ​രി​യെ പൊ​ലീ​സ്​ ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ത്തി​രു​ന്നു.

Show Full Article
TAGS:jodhpur borewell rajasthan india news malayalam news 
Next Story