നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം
text_fieldsബംഗളൂരു: നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ കഴിഞ്ഞിരുന്ന നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. കിഴക്കൻ ബംഗളൂരുവിലാണ് സംഭവം. ആറും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികൾക്കും യുവതിക്കും ഗുരുതരമായി പരിക്കേറ്റു.
നാലുവയസുകാരിയായ മനുശ്രീ ആണ് മരിച്ചത്. ശ്രിയാൻ (6), ശേഖർ (5), മമത (30) എന്നിർക്കാണ് പരിക്കേറ്റത്. ഇവർ എല്ലാവരും തർന്ന കെട്ടിടത്തിനടുത്തുളള താൽക്കാലിക ഷെഡ്ഡിൽ കഴിയുകയായിരുന്നു. സിമന്റ് ഷീറ്റുകൾ കൊണ്ട് മറച്ച താൽക്കാലിക ഷെഡ്ഡിൽ കഴിഞ്ഞ കുടുംബം നഗരത്തിൽ ചെറിയ തൊഴിൽ ചെയ്ത് ജീവിക്കുന്നവരാണ്.
വിജയപുര ജില്ലയിലെ ഭൊരാഗി ഗ്രാമത്തിൽനിന്നുള്ളവരാണ് ഇവർ. വെളുപ്പിന് മൂന്നു മണിക്കും മൂന്നരയ്ക്കും ഇടയിലായിരുന്നു 12 സിമന്റ് കട്ടകൾ ഇവരുടെ ഷെഡിനോട് ചേർന്നുള്ള കെട്ടിടഭാഗത്തു നിന്ന് അടർന്ന് ഷെഡിന് മുകളിലേക്ക് വീണത്.
ചിന്നപ്പനഹള്ളിയിലാണ് കെട്ടിടം. തൊട്ടടുത്ത് താമസിക്കുന്ന മധു എന്നയാളുടേതാണ് ഈ ഷെഡ്. ശ്രീനിവാസുലു എന്നയാളുടേതാണ് നിർമാണത്തിലിരിക്കുന്ന കെട്ടിടം. ചഇയാൾ കെട്ടിട നിർമാണത്തിന് നിയമപരമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാതെയാണ് നിർമാണം നടത്തുന്നതെന്ന് പൊലീസ് പറയുന്നു.
നാട്ടുകാർ അറിഞ്ഞ് എത്തി മനുശ്രീയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മറ്റുളളവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നാണ് വൈറ്റ്ഫീൽഡ് ഡെപ്യൂട്ടി കമീണർ പറയുന്നത്. എന്നാൽ ഉടൻ കേസെടുക്കുമെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

