Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മന്ത്രവാദം നടത്തിയെന്നാരോപിച്ച് നാല് പേരെ തല്ലിക്കൊന്നു
text_fieldsbookmark_border
റാഞ്ചി: മന്ത്രവാദം നടത്തിയെന്നാരോപിച്ച് ജാർഖണ്ഡിൽ നാല് ഗ്രാമീണരെ ആൾകൂട്ടം തല്ലിക്കൊന്നു. ഗുംല ജില്ലയിലാണ് സ ംഭവം. 12 പേരടങ്ങുന്ന സംഘമാണ് വയോധികരായ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളെയും കൊലപ്പെടുത്തിയത്. ഭഗത് (65), ഫാഗ്നി ദേവി (60), ചമ്പ ഭഗത് (65), പേട്ടി ഭഗത് (60) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച സിസായി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇവരെ തല്ലിക്കൊല്ലുകയായിരുന്നെന്ന് ഗുംല എസ്.പി അഞ്ജനി കുമാർ പറഞ്ഞു. “ഇരകൾ മന്ത്രവാദത്തിൽ ഏർപ്പെട്ടവരാണെന്ന് തോന്നുന്നു. അന്ധവിശ്വാസമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്- അദ്ദേഹം വ്യക്തമാക്കി. കൊലപാതകം പ്രദേശത്തെ സംഘർഷ ഭീതിയിലാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
