Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഛത്തീസ്ഗഢിൽ ജയിൽ ചാട്ടം; നാല് വിചാരണത്തടവുകാർ രക്ഷപ്പെട്ടു

text_fields
bookmark_border
ഛത്തീസ്ഗഢിൽ ജയിൽ ചാട്ടം; നാല് വിചാരണത്തടവുകാർ രക്ഷപ്പെട്ടു
cancel
camera_alt

പ്രതീകാത്മക ചിത്രം

മഹാസമുന്ദ്: ഛത്തീസ്ഗഢിലെ മഹാസമുന്ദ് ജില്ല ജയിലിൽ നിന്ന് നാല് വിചാരണത്തടവുകാർ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ മൂന്നിനും നാലിനും ഇടയിലായിരുന്നു സംഭവം. രക്ഷപ്പെട്ടവരിൽ മൂന്നുപേർ മയക്കുമരുന്ന് കേസുകളിലെ പ്രതികളാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംച മേഖലയിൽ സ്ഥിതി ചെയ്യുന്ന ജയിലിലെ അഞ്ചാം നമ്പർ ബാരക്കിൽ പാർപ്പിച്ചിരുന്ന തടവുകാരാണ് ജയിലിന്റെ ചുറ്റുമതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടതെന്ന് അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് സന്ദീപ് കുമാർ വ്യക്തമാക്കി. മോഷണക്കേസിൽ അറസ്റ്റിലായ പഞ്ചുറാം നിഷാദ്, മയക്കുമരുന്ന് കേസുകളിൽ പ്രതികളായ രാജേന്ദ്ര രാജ് ചൗധരി, ധരംവീർ യോഗി, ലീലാധർ പാൽ എന്നിവരാണ് ജയിൽ ചാടിയത്.

സംഭവമറിഞ്ഞയുടൻ ജയിൽ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയും പ്രതികൾക്കായി വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രക്ഷപ്പെട്ടവരെ കണ്ടെത്തുന്നതിനായി വിവിധയിടങ്ങളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചതായും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, കനത്ത സുരക്ഷാ വലയം ഭേദിച്ച് തടവുകാർ എങ്ങനെയാണ് ചുറ്റുമതിലിന് സമീപമെത്തിയതെന്ന് കണ്ടെത്താൻ ജയിലിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങളും അധികൃതർ പരിശോധിക്കുന്നുണ്ട്. 2021 മേയിലും ഇതേ ജയിലിൽ നിന്ന് സമാനമായ രീതിയിൽ അഞ്ച് തടവുകാർ മതിൽ ചാടിക്കടന്നിരുന്നു. ബലാത്സംഗക്കേസിൽ വിചാരണ നേരിടുന്ന പ്രതിയടക്കമുള്ളവരാണ് അന്ന് രക്ഷപ്പെട്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Four undertrials escape from Chhattisgarh jail
Next Story