Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമയിൽ ഏറ്റുമുട്ടൽ;...

പുൽവാമയിൽ ഏറ്റുമുട്ടൽ; നാല്​ തീവ്രവാദികൾ കൊല്ലപ്പെട്ടു

text_fields
bookmark_border
pulwama-attack-23
cancel

ശ്രീനഗർ: ജമ്മുകശ്​മീരിലെ പുൽവാമ ജില്ലയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ നാല്​ തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇതിലൊരാൾ കശ്​മീർ പൊലീസിലെ മുൻ ഉദ്യോഗസ്ഥനാണ്​. പുൽവാമയിലെ ലാസിപോരയിലാണ്​​ ഏറ്റുമുട്ടലുണ്ടായത്​.

തീവ്രവാദികളിൽ നിന്ന്​ രണ്ട്​ എ.കെ 47 തോക്കുകളും ഒരു എ.കെ.എം തോക്കും എസ്​.എൽ.ആർ റൈഫിളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്​. ​പ്രദേശത്ത്​ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ്​ സൈന്യം തെരച്ചിൽ നടത്തിയത്​. സർവീസ്​ റൈഫിളുമായാണ്​ മുൻ പൊലീസുകാരൻ തീവ്രവാദികളുടെ സംഘത്തിൽ ചേർന്നതെന്നാണ്​ വിവരം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട്​ സ്ഥിരീകരണം പുറത്ത്​ വന്നിട്ടില്ല.

വ്യാഴാഴ്​ച വൈകീട്ടാണ്​ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടങ്ങിയത്​. പ്രദേശത്ത്​ ഇപ്പോഴും തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന്​​ സൈന്യം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirindian armyencountermalayalam newsindia news
News Summary - Four terrorists killed in Pulwama encounter-India news
Next Story