Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ തീവ്രവാദി...

കശ്​മീരിൽ തീവ്രവാദി ഏറ്റുമുട്ടൽ: നാലു പൊലീസുകാർ കൊല്ലപ്പെട്ടു

text_fields
bookmark_border
കശ്​മീരിൽ തീവ്രവാദി ഏറ്റുമുട്ടൽ: നാലു പൊലീസുകാർ കൊല്ലപ്പെട്ടു
cancel

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ നാല് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഷോപ്പിയാൻ ജില്ലയിലെ അരഹമ എന്ന സ്ഥലത്താണു ഭീകരാക്രമണം ഉണ്ടായത്.

പൊലീസിലെ കോണ്‍സ്റ്റബിള്‍മാരായ ഇഷ്ഫാഖ് അഹമ്മദ് മിര്‍, ജാവേദ് അഹമ്മദ് ഭട്ട്, മുഹമ്മദ് ഇഖ്ബാല്‍ മിര്‍, സ്‌പെഷ്യല്‍​ ​പൊലീസ് ഓഫീസറായ ആദില്‍ മന്‍സൂര്‍ ഭട്ട് എന്നിവരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

പൊലീസ്​ വാഹനം ശരിയാക്കാനെത്തിയ ഉദ്യോഗസ്ഥർക്ക്​ നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ​പൊലീസ് പ്രത്യാക്രമണം നടത്തിയെങ്കിലും ഭീകരരെ പിടികൂടാൻ കഴിഞ്ഞില്ല. പൊലീസുകാരിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്ത്​ രക്ഷപ്പെട്ട തീവ്രവാദികൾക്ക്​ വേണ്ടി പ്രദേശത്ത്​ തെരച്ചിൽ തുടരുകയാണ്​. സംഭവത്തിൽ പൊലീസ്​ അന്വേഷണത്തിന് ഉത്തരവിട്ടു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirterror attackshopianpolicemencordoned off
News Summary - Four Policemen Killed In Terror Attack In Jammu and Kashmir's Shopian- India news
Next Story