Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ ആശുപത്രിയിൽ...

മുംബൈയിൽ ആശുപത്രിയിൽ തീപിടിത്തം; നാല്​ രോഗികൾ മരിച്ചു

text_fields
bookmark_border
മുംബൈയിൽ ആശുപത്രിയിൽ തീപിടിത്തം; നാല്​ രോഗികൾ മരിച്ചു
cancel

മുംബൈ: മഹാരാഷ്​ട്രയിലെ താനെയിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല്​ പേർ മരിച്ചു. മുംബൈയിൽ നിന്ന്​ 28 കിലോ മീറ്റർ അകലെയാണ്​ സംഭവസ്ഥലം. കൗസയിലെ പ്രൈം ക്രിട്ടി​കെയർ ആ​ശുപത്രിയിലാണ്​ തീപിടിത്തമുണ്ടായത്​. പുലർച്ചെ 3.40ഓടെയാണ്​ സംഭവം. മൂന്ന്​ ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ്​ തീയണച്ചത്​.

20 രോഗികളെ ആശുപത്രിയിൽ നിന്ന്​ രക്ഷപ്പെടുത്തി. ഇതിൽ എട്ട്​ പേരെ ഐ.സി.യുവിലാണ്​ അഡ്​മിറ്റ്​ ചെയ്​തത്​. ആശുപത്രിയുടെ ഒന്നാം നിലയിലായിരുന്നു തീപിടിത്തമെന്ന്​ അധികൃതർ അറിയിച്ചു. കോവിഡ്​ രോഗികളാരും ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നില്ല.

അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക്​ അഞ്ച്​ ലക്ഷം രൂപ നഷ്​ടപരിഹാരം നൽകുമെന്ന്​ മഹാരാഷ്​ട്ര സർക്കാർ അറിയിച്ചു. പരിക്കേറ്റവർക്ക്​ ഒരു ലക്ഷം വീതവും നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newshospital fire
News Summary - Four Patients Dead In Fire At Hospital In Maharashtra's Thane
Next Story