മഹാരാഷ്ട്രയിൽ രാജിവെച്ച പ്രതിപക്ഷ എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞദിവസം രാജിവെച്ച നാലു പ്രതിപക്ഷ എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. എൻ.സി.പിയിലെ ശിവേന്ദ ്ര രാജെ ഭോസ്‌ലെ, വൈഭവ് പിച്ചഡ്, സന്ദീപ് നായിക്, കോൺഗ്രസിലെ കാളിദാസ് കോളംബ്കർ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. ഇവർക്കൊപ്പം എൻ.സി.പിയിലെ മുതിർന്ന നേതാവും മുൻമന്ത്രിയുമായ മധുകർ പിച്ചഡ്, മഹിള വിഭാഗം അധ്യക്ഷയായിരുന്ന ചിത്ര വാഗ് എന്നിവരും ബി.ജെ.പി അംഗത്വമെടുത്തു. ബുധനാഴ്ച നഗരത്തിലെ ഗർവാരെ ക്ലബിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിെൻറ സാന്നിധ്യത്തിലായിരുന്നു ഇവരുടെ പാർട്ടി പ്രവേശനം.
എൻ.സി.പിയിലെ മറ്റൊരു മുതിർന്ന നേതാവും മുൻമന്ത്രിയുമായ ഗണേഷ് നായിക്കും 52 നവിമുംബൈ കോർപറേറ്റുമാരും ബുധനാഴ്ച ബി.ജെ.പിയിലേക്ക് പോകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, ഇദ്ദേഹത്തിെൻറ മകൻ സന്ദീപ് നായിക് മാത്രമാണ് ബി.ജെ.പിയിൽ ചേർന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ നേതാക്കളുടെ കൂറുമാറ്റം എൻ.സി.പി-കോൺഗ്രസ് സഖ്യത്തിന് തിരിച്ചടിയാകും
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
