മദ്യപാനത്തെ ചൊല്ലി തർക്കം; ഒരു കുടുംബത്തിലെ നാല് പേരെ ആക്രമികൾ വെട്ടിക്കൊന്നു
text_fieldsന്യൂഡൽഹി: മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം.
പല്ലടത്തിനടുത്ത് കല്ലക്കിനരുവിൽ അരിമൊത്തക്കച്ചവട വ്യാപാരിയായ സെന്തിൽ കുമാർ (47) തന്റെ തരിശുഭൂമിയിലിരുന്ന് മദ്യപിച്ച സംഘത്തെ ചോദ്യം ചെയ്‌തിരുന്നു. ഇതിൽ പ്രകോപിതരായ സംഘം സെന്തിൽ കുമാറിനെ അരിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ബഹളം കേട്ട് സെന്തിൽ കുമാറിനെ രക്ഷിക്കാൻ
ഓടിയെത്തിയ കുടുംബാംഗങ്ങളെയും സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവർ സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. മോഹൻരാജ്, പുഷ്പാവതി, രതിനമ്പാൽഎന്നിവരാണ് കൊല്ലപ്പെട്ട മറ്റ് മൂന്ന് പേർ.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സെന്തിൽ കുമാറിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മറ്റ് മൂന്ന് പേരുടേയും മൃതദേഹം അന്വേഷണം വേഗത്തിലാക്കാതെ വിട്ടുതരില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

