മുംബൈ ധാരാവിയിൽ നാല് പേർക്ക് കൂടി കോവിഡ്
text_fieldsമുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയിൽ നാല് കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇവിടെ നിന്ന ് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 47 ആയി. ഞായറാഴ്ച 15 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ധാരാവിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായതായി മുൻസിപ്പൽ കോർപറേഷെൻറ കണക്കുകൾ പറയുന്നു.
അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ പ്രദേശം അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ എടുക്കുന്നുണ്ട്. അതേസമയം, ഇത്രയും വലിയ ചേരിപ്രദേശത്ത് രോഗവ്യാപനം ഉണ്ടായാൽ പ്രത്യാഘാതം വിവരണാതീതമാകാൻ സാധ്യതയുണ്ട്.
മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2064 ആയിട്ടിട്ടുണ്ട്. തിങ്കളാഴ്ച 82 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പൂനെ-3, മുംബൈ-59, മാലേഗാവ്-12, താനെ -5, പാൽഗർ-2, വാസൈ വിരാർ-1 എന്നിങ്ങനെയാണ് മഹാരാഷ്ട്രയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

