എ.ഐ.എം.ഐ.എമ്മിന്റെ നാല് എം.എൽ.എമാർ ആർ.ജെ.ഡിയിൽ
text_fieldsപട്ന: ബിഹാറിലെ 243 അംഗ നിയമസഭയിൽ തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) വീണ്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിന്റെ അഞ്ച് എം.എൽ.എമാരിൽ നാലുപേരും ആർ.ജെ.ഡിയിൽ ചേർന്നതോടെയാണിത്. ഇതോടെ പ്രതിപക്ഷ പാർട്ടിയുടെ അംഗബലം 80 ആയി.
എ.ഐ.എം.ഐ.എം നിയമസഭാംഗങ്ങൾ ആർ.ജെ.ഡിയിൽ ലയിച്ചെന്ന തീരുമാനം അറിയിക്കാൻ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് നാല് നിയമസഭാംഗങ്ങളുമായി കാർ ഓടിച്ച് നിയമസഭയിലെത്തി സ്പീക്കർ വിജയ് കുമാർ സിൻഹയെ കണ്ടു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യുവുമായി അധികാരം പങ്കിടുന്ന ബി.ജെ.പിയേക്കാൾ ആർ.ജെ.ഡിക്ക് മൂന്ന് പേർ കൂടുതലുണ്ട്. 2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ നേടിയ ഹൈദരാബാദ് എം.പി അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിക്ക് അവശേഷിക്കുന്നത് പാർട്ടി സംസ്ഥാന അധ്യക്ഷൻ അക്തറുൽ ഇമാൻ മാത്രമാണ്. ജെ.ഡി.യുവിന് 45 എം.എൽ.എമാരാണുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

