Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാഗാലാൻറിൽ അനധികൃത...

നാഗാലാൻറിൽ അനധികൃത ഖനിയിലെ വിഷവാതകം ശ്വസിച്ച്​ നാലു തൊഴിലാളികൾ മരിച്ചു

text_fields
bookmark_border
Mine-Rescue
cancel

കൊഹിമ: നാഗാലാൻറി​െല അനധികൃത ഖനിയിൽ നാലു തൊഴിലാളികൾ മരിച്ചു. നാഗാലാൻറി​െല ലോങ്​ലെങ്​ ജില്ലയി​െല അനധികൃത റ ാറ്റ്​ഹോൾ ഖനിയിലാണ്​ നാല്​ തൊഴിലാളികൾ മരിച്ചത്​. കഴിഞ്ഞ ദിവസമാണ്​ സംഭവം. ഇവരു​െട മൃതദേഹങ്ങൾ പ​ുറത്തെടുത്തു .

ഖനിയിൽ ചെളിയടിഞ്ഞ്​ ശ്വാസതടസം നേരിട്ടതോ വിഷവാതകം ശ്വസിച്ചതോ ആകാം മരണത്തിനിടയാക്കിയതെന്ന്​ പൊലീസ്​ പറഞ്ഞു. ശനിയാഴ്​ച അർധരാത്രിയിലാണ്​ സംഭവത്തെ കുറിച്ച്​ പൊലീസിന്​ വിവരം ലഭിക്കുന്നത്​.

പ്രദേശവാസികളായ ജിതൻ തൻടി(40), കൃഷ്​ണൻ ​െഗാഗോയി(32), ടുട്ടു ദേക(28), സുശൻ ഫുടൻ(37) എന്നിവരാണ്​ മരിച്ചത്​. നാല്​ പേരുടെയും മൃതദേഹങ്ങൾ പോസ്​റ്റ്​മോർട്ടം കൂടാതെ തന്നെ കുടുംബാംഗങ്ങൾക്ക്​ വിട്ടുകൊടുത്തു. പോസ്​റ്റ്​മോർട്ടം വേണ്ടെന്ന്​ കുടുംബാംഗങ്ങൾ അറിയിച്ചതിനെ തുടർന്നാണ്​ മൃതദേഹം വിട്ടുകൊടുത്തതെന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥർ പറഞ്ഞു.

ജനുവരിയിൽ അനധികൃത ഖനികൾക്ക്​ പ്രവർത്തനം അവസാനിപ്പിക്കാൻ നോട്ടീസ്​ നൽകിയതാണെന്നും എന്നാൽ ഖനികൾ തുടർന്നും പ്രവർത്തിക്കുന്നുണ്ടെന്നാണ്​ സംഭവം കൊണ്ട്​ വ്യക്​തമാകുന്നതെന്നും പൊലീസ്​ പറഞ്ഞു.

ചെളി അടിഞ്ഞതു​െകാണ്ട്​ രണ്ട്​ ദിവസം ഖനി പ്രവർത്തിച്ചിരുന്നി​െല്ലന്നും വീണ്ടും വന്നപ്പോൾ വിഷവാതകം ശ്വസിക്കാൻ ഇടയായതാകാം മരണത്തിലേക്ക്​ നയിച്ചതെന്നും മരിച്ച തൊഴിലാളികളിൽ ഒരാളുടെ അയൽവാസി പറഞ്ഞു. കഴിഞ്ഞ വർഷം മേഘാലയയിൽ ഉണ്ടായ ഖനി ദുരന്തത്തിൽ 14 തൊഴിലാളികൾ മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNagaland Mine AccidentRat Hole Mine
News Summary - Four miners die in Nagaland rat-hole mine -India News
Next Story