Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജമ്മുവിൽ ഏറ്റുമുട്ടൽ; നാല് ഭീകരർ കീഴടങ്ങി
text_fieldsbookmark_border
ശ്രീനഗര്‍: ജമ്മു-കശ്‌മീരില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ നാല് തീവ്രവാദികള്‍ കീഴടങ്ങി. അടുത്തിടെ ഭീകര സംഘടനയില്‍ ചേര്ന്നവരാണ്കീഴടങ്ങിയവരെല്ലാമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജമ്മുവിലെ കുപ്‌വാര ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
നിയന്ത്രണ രേഖയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കവേ സൈന്യവും പൊലീസും സംയുക്തമായാണ് ഇവരെ കീഴ്പെടുത്തിയത്. ഏഴ് തീവ്രവാദികളുണ്ടായിരുന്നതിൽ മൂന്നു പേര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് സൈനിക വക്താവ് രാജേഷ് കാലിയ അറിയിച്ചു. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ സൈന്യം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
