Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആടിനെ കൊന്നെന്ന് സംശയം; യുവാക്കള്‍ നായയെ കാലുകള്‍ അറുത്തെടുത്ത് കൊലപ്പെടുത്തി

text_fields
bookmark_border
ആടിനെ കൊന്നെന്ന് സംശയം; യുവാക്കള്‍ നായയെ കാലുകള്‍ അറുത്തെടുത്ത് കൊലപ്പെടുത്തി
cancel

ജയ്പൂര്‍: രാജസ്ഥാനില്‍ നായയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന നാലു യുവാക്കള്‍ക്കെതിരെ കേസെടുത്തു. തങ്ങള്‍ വളര്‍ത്തുന്ന ആടിനെ അയല്‍വാസിയുടെ നായ കൊന്നതായി സംശയിച്ചായിരുന്നു ക്രൂരത. ഒരു വീട്ടിലെ നാലു പേര്‍ക്കെതിരെയാണ് രാജസ്ഥാനിലെ അല്‍വാറില്‍ കേസെടുത്തിരിക്കുന്നത്.

മിദ്യ മീണ, ബാബു മീണ, കൃപാല്‍ മീണ, സോനു എന്നിവര്‍ക്കെതിരെയാണ് കേസ്. നായയുടെ മൂന്ന് കാലുകള്‍ അറുത്തെടുത്ത യുവാക്കള്‍ ഇതിന്റെ വീഡിയോ മൊബൈല്‍ പകര്‍ത്തി. നായയുടെ ഉടമസ്ഥാനയ അയല്‍വാസി അശോക് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയെങ്കിലും യുവാക്കള്‍ തടഞ്ഞു.

രക്തംവാര്‍ന്നാണ് നായക്ക് ജീവന്‍ നഷ്ടപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്. ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ആടിനെ കൊന്നത് തന്റെ നായയല്ലെന്നും തെരുവ്‌നായ്ക്കളാണെന്നും അശോക് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - four men chop off dog's legs and record crime on camera
Next Story