
representative image
ഒഡിഷയിൽ നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
text_fieldsഭുവനേശ്വർ: ഒഡിഷയിൽ നാലു മാവോയിസ്റ്റുകളെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് കൊലപ്പെടുത്തി. ബന്ദരംഗി സിർക്കി വനമേഖലയിലാണ് സംഭവം. ഒരു എസ്.ഒ.ജി ജവാന് പരിക്കേറ്റതായും കാലഹന്ദി എസ്.പി ബട്ടുല ഗംഗാധർ അറിയിച്ചു.
മാവോയിസ്റ്റ് പ്രവർത്തനം സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച എസ്.ഒ.ജിയും ജില്ല വോളണ്ടറി ഫോഴ്സും ഇവർക്കായി തെരച്ചിൽ ആരംഭിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ 11 മണിയോടെ മാവോയിസ്റ്റുകളും സുരക്ഷ സേനയും തമ്മിൽ വെടിവെപ്പുണ്ടായി. അരമണിക്കൂർ നീണ്ട വെടിവെപ്പിൽ നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയായിരുന്നുവെന്ന് ഒഡിഷ പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. പരിക്കേറ്റ ജവാനെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
