Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ഏറ്റുമുട്ടൽ;...

ഡൽഹിയിൽ ഏറ്റുമുട്ടൽ; നാല് കുറ്റവാളികൾ കൊല്ലപ്പെട്ടു

text_fields
bookmark_border
ഡൽഹിയിൽ ഏറ്റുമുട്ടൽ; നാല് കുറ്റവാളികൾ കൊല്ലപ്പെട്ടു
cancel

ന്യൂ​ഡ​ൽ​ഹി: പൊ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ഡ​ൽ​ഹി​യി​ൽ നാ​ല് അ​ധോ​ലോ​ക സം​ഘാം​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ടു. അ​ധോ​ലോ​ക നേ​താ​വ് രാ​ജേ​ഷ് ഭാ​ര​തി​യും അ​ദ്ദേ​ഹ​ത്തി​​െൻറ സം​ഘ​ത്തി​ലെ മൂ​ന്ന് അം​ഗ​ങ്ങ​ളു​മാ​ണ് തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഛത്ത​ർ​പു​ർ മേ​ഖ​ല​യി​ലെ ഫാം​ഹൗ​സി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. വി​ദ്രോ​ഹ്, ഉ​മേ​ഷ് ഡോ​ൺ, ബി​കു എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട മ​റ്റു​ള്ള​വ​ർ. 

ഡ​ൽ​ഹി പൊ​ലീ​സി​​െൻറ പ്ര​ത്യേ​ക സെ​ൽ ന​ട​ത്തി​യ നീ​ക്ക​ത്തി​ൽ ആ​റ് പൊ​ലീ​സു​കാ​ർ​ക്ക്​ പ​രി​ക്കേ​റ്റു. കൊ​ല​പാ​ത​ക​വും കൊ​ള്ള​യു​മ​ട​ക്കം നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ഇ​വ​രു​ടെ ത​ല​ക്ക്​ പൊ​ലീ​സ് ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഭാ​ര​തി​യും വി​ദ്രോ​ഹി​യു​ടെ​യും ത​ല​ക്ക് ഒ​രു  ല​ക്ഷം വീ​ത​വും ഉ​മേ​ഷി​​െൻറ ത​ല​ക്ക് 50,000 രൂ​പ​യു​മാ​ണ്​ ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. 

ഹ​രി​യാ​ന പൊ​ലീ​സി​​െൻറ ക​സ്​​റ്റ​ഡി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ​ക്കു​റി​ച്ച് ല​ഭി​ച്ച സൂ​ച​ന​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​തി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Policeencountermalayalam news
News Summary - Four killed in encounter with Delhi police in Chhatarpur-india news
Next Story