Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Four journalists murdered in India for their work in 2021 most in world
cancel
Homechevron_rightNewschevron_rightIndiachevron_right2021ൽ ഏറ്റവുമധികം...

2021ൽ ഏറ്റവുമധികം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്​ ഇന്ത്യയിലെന്ന്​

text_fields
bookmark_border

ന്യൂഡൽഹി: 2021ൽ ലോകത്ത്​ ഏറ്റവുമധികം മാധ്യമപ്രവർത്തകർ ജോലിക്കിടെ കൊല്ലപ്പെട്ടത്​ ഇന്ത്യയിലെന്ന്​. യു.എസിലെ കമ്മിറ്റി ടു പ്രൊട്ടക്​ട്​ ജേർണലിസ്റ്റ്​സ്​ (സി.പി.ജെ) റിപ്പോർട്ടിലാണ്​ പരാമർശം.

2021 ഡിസംബർ ഒന്നുവരെ ഇന്ത്യയിൽ നാലു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ജോലിയുമായി ബന്ധപ്പെട്ട പ്രതികാരമാണ്​ കൊലപാതകത്തിന്​ കാരണം.

ഈ വർഷം ജയിലിലായ ഏഴു മാധ്യമ പ്രവർത്തകർ ഇപ്പോഴും ജയിലിൽ കഴിയുകയാണെന്ന്​ സി.പി.ജെ പറയുന്നു. ലോകത്ത്​ ഈ വർഷം 24 മാധ്യമപ്രവർത്തകർ ജോലി​ക്കിടെ മരണപ്പെട്ടു. ഇതിൽ 19 പേർ ജോലിക്കിടെ കൊല്ലപ്പെടുകയായിരുന്നു. അഫ്​ഗാനിസ്​ഥാനിൽ താലിബാന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരനായ റോയി​േട്ടഴ്​സ്​ ഫോ​ട്ടോഗ്രാഫർ ഡാനിഷ്​ സിദ്ദിഖി ഉൾപ്പെടെ അഞ്ചുപേരാണ്​ ഏറ്റുമുട്ടലുകളിൽ കൊല്ല​െപ്പട്ടത്​. കൂടാതെ 19പേർ വിവിധ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ചു. എന്നാൽ ജോലിയു​മായി ബന്ധപ്പെട്ടാണോ എന്ന കാര്യം വ്യക്തമല്ല.

2021 ഡിസംബർ ഒന്നുവരെ 293 മാധ്യമപ്രവർത്തകർ ലോകത്ത്​ തടവിലാക്കപ്പെട്ടതായും കണക്കുകൾ പറയുന്നു. 2020ൽ ഇത്​ 280 ആയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JournalistMurder
News Summary - Four journalists murdered in India for their work in 2021 most in world
Next Story