ഇറാൻ എണ്ണക്കപ്പലിലെ നാല് ഇന്ത്യൻ ജീവനക്കാർ നിയമനടപടി നേരിടണം
text_fieldsന്യൂഡൽഹി: ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ നിന്ന് ബ്രിട്ടൻ പിടിച്ചെടുത്ത ഇറാന്‍റെ സൂപ്പര്‍ ടാങ്കര്‍ ഗ്രേസ്-ഒന്നിലെ നാല് ഇന്ത്യക്കാർ നിയമനടപടി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്. കപ്പലിൽ 24 ഇന്ത്യക്കാരാണ് ജീവനക്കാരായി ഉണ്ടായിരുന്നത്. ഇവരിൽ ക്യാപ്റ്റൻ അടക്കം നാലു പേരാണ് നിയമനടപടി നേരിടേണ്ടതെന്ന് ഹിന്ദുസ്ഥാൻ ൈടംസ് റിപ്പോർട്ട് ചെയ്തു.
കപ്പലിലെ ഇന്ത്യക്കാരായ നാലു ജീവനക്കാരെ നേരത്തെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് ഇന്ത്യന്‍ ഹൈകമീഷനും അറിയിച്ചിട്ടുണ്ട്. എണ്ണ സിറിയയിലേക്ക് കൊണ്ടു പോകരുത് എന്നതടക്കമുള്ള ഉപാധിയിൽ പിടിച്ചെടുത്ത ഇറാന്‍റെ എണ്ണക്കപ്പൽ ഉപാധികളോടെ വിട്ടുകൊടുക്കുമെന്ന് ബ്രിട്ടൻ അറിയിച്ചിരുന്നു.
ജൂൈല 14ന് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ നിന്നാണ് ഇറാന്‍റെ സൂപ്പര്‍ ടാങ്കര്‍ ഗ്രേസ്-ഒന്ന് ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂനിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുെന്നന്നാരോപിച്ചായിരുന്നു നടപടി.
ഇതിന് പിന്നാലെ മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചെന്ന് ആരോപിച്ച് ഹോർമുസ് കടലിടുക്കിൽവെച്ച് ബ്രിട്ടീഷ് എണ്ണക്കപ്പൽ ഇറാൻ റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
