Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോഹത്യ നടത്തിയ ഹിന്ദു...

ഗോഹത്യ നടത്തിയ ഹിന്ദു മഹാസഭ പ്രവർത്തകർ മുസ്‍ലിംകൾക്കെതിരെ വ്യാജ ഗോഹത്യ കേസുമുണ്ടാക്കി

text_fields
bookmark_border
ഗോഹത്യ നടത്തിയ ഹിന്ദു മഹാസഭ പ്രവർത്തകർ മുസ്‍ലിംകൾക്കെതിരെ വ്യാജ ഗോഹത്യ കേസുമുണ്ടാക്കി
cancel

ന്യൂ​ഡ​ൽ​ഹി: രാ​മ​ന​വ​മി ദി​ന​ത്തി​ൽ ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ ഗോ​ഹ​ത്യ ന​ട​ത്തി​യ​തി​ന് ആ​ഗ്ര​യി​ൽ അ​റ​സ്റ്റി​ലാ​യ ഓ​ൾ ഇ​ന്ത്യ ഹി​ന്ദു മ​ഹാ​സ​ഭ പ്ര​വ​ർ​ത്ത​ക​ർ മു​സ്‍ലിം​ക​ൾ​ക്കെ​തി​രെ വ്യാ​ജ ഗോ​ഹ​ത്യ കേ​സു​മുണ്ടാ​ക്കി​യെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് പൊ​ലീ​സ്. ഗോ​ഹ​ത്യ ന​ട​ത്തി​യ ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ സ​ഞ്ജ​യ് സി​ങ്, ജി​തേ​ന്ദ്ര കു​ഷ് വാ​ഹ, ബ്ര​ജേ​ഷ് ഭ​ഡോ​റി​യ, സൗ​ര​ഭ് ശ​ർ​മ എ​ന്നി​വ​ർ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രാ​ണെ​ന്നും പി​ടി​ച്ചു​പ​റി, വ​ധ​ശ്ര​മം, വ​ഞ്ച​നാ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഹി​ന്ദു മ​ഹാ​സ​ഭ പ്ര​വ​ർ​ത്ത​ക​ർ പ​ശു​വി​നെ കൊ​ന്ന വി​വ​രം മ​റ​ച്ചു​വെ​ച്ച് അ​വ​രു​ടെ നേ​താ​വാ​യ ജി​തേ​ന്ദ്ര കു​മാ​ർ രി​സ്‍വാ​ൻ, ആ​ഗ്ര മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ജീ​വ​ന​ക്കാ​ര​നാ​യ ന​കീം, ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​യ ഷാ​നു, വി​ജ്ജു എ​ന്നി​വ​ർ ഗോ​ഹ​ത്യ ന​ട​ത്തി മാം​സം വി​ൽ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും താ​ന​വി​ടെ എ​ത്തി​യ​പ്പോ​ൾ അ​വ​രെ​ല്ലാം ര​ക്ഷ​പ്പെ​ട്ടു​വെ​ന്നും പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ലു മു​സ്‍ലിം​ക​ൾ​ക്കെ​തി​രെ യു.​പി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പി​ന്നീ​ടാ​ണ് ഹി​ന്ദു മ​ഹാ​സ​ഭ പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ​യാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഹി​ന്ദു മ​ഹാ​സ​ഭ ല​ഖ്നോ​വി​ൽ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്താ​നി​രി​ക്കേ നാ​ലു​പേ​രും അ​റ​സ്റ്റി​ലാ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cow slaughterHindu MahasabhaAgra
News Summary - Four Hindu Mahasabha Men Arrested In Agra have filed false cow slaughter case against Muslims
Next Story