എ.ഐ.എ.ഡി.എം.കെയിൽ നിന്ന് കുത്തൊഴുക്ക് തുടരുന്നു; ടി.വി.കെ കുതിരക്കച്ചവടം നടത്തുന്നുവെന്ന് പ്രതിപക്ഷം
text_fieldsചെന്നൈ: ആൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിൽ (എ.ഐ.എ.ഡി.എം.കെ) നിന്ന് ടി.വി.കെയിലേക്കുള്ള ഒഴുക്ക് തുടരുന്നതിനിടെ വിജയ് കുതിര കച്ചവടം നടത്തുകയാണെന്ന് ആരോപണവുമായി പ്രതിപക്ഷം. എ.ഐ.എ.ഡി.എം.കെയുടെ നാലു മുൻ മന്ത്രിമാരും ആറ് എം.എൽ.എമാരും ടി.വി.കെയിൽ ചേന്നതിനു പിന്നാലെയാണ് ആരോപണം ശക്താക്കുന്നത്.
"സ്വയം ഒരു ശുദ്ധമായ ശക്തിയായി അവതരിപ്പിച്ചവർ ഇപ്പോൾ തുറന്നുകാട്ടപ്പെട്ടു. അവർ ഒരു ദുരന്തശക്തിയായി മാറിയിരിക്കുന്നു," എന്നായിരുന്നു ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ പറഞ്ഞു. എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരുടെ രാജിയും കൂറുമാറ്റവും ടി.വി.കെ. ആസൂത്രണം ചെയ്തതാണെന്ന് അദ്ദേഹം ആരോപിച്ചു. "നീചമായ രാഷ്ട്രീയം" എന്നാണ് എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി ഈ സംഭവവികാസങ്ങളെ വിശേഷിപ്പിച്ചത്. എം.എൽ.എമാരുടെ രാജിയും തുടർന്ന് ടി.വി.കെയിലേക്കുള്ള അവരുടെ പ്രവേശനവും കുതിരക്കച്ചവടം ഉൾപ്പെടുന്ന മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി തുറന്നുകാട്ടുന്നതാണെന്ന് പളനിസ്വാമി പറഞ്ഞു.
എന്നാൽ ഇത് ടി.വി.കെ. മന്ത്രി കെ.എ. സെങ്കോട്ടയ്യൻ ആരോപണങ്ങൾ തള്ളി. 'ആളുകൾ രാജിവച്ച് ടി.വി.കെയിൽ ചേർന്നു; അത് അവരുടെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. (എ.ഐ.എ.ഡി.എം.കെ) വിട്ടുപോയവർ അതിനുശേഷം ടി.വി.കെയിലേക്ക് വന്നു. ആരെയും ചേരാൻ പ്രേരിപ്പിച്ചില്ലെന്നും സെങ്കോട്ടയ്യൻ പറഞ്ഞു.
ശനിയാഴ്ച എ.ഐ.എ.ഡി.എം.കെ നാല് മുൻ മന്ത്രിമാരും ആറ് മുൻ എം.എൽ.എമാരും ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിൽ (ടി.വി.കെ) ചേർന്നിരുന്നു.
ചെന്നൈയിലെ പാർട്ടി ഓഫീസിൽ ടി.വി.കെ ജനറൽ സെക്രട്ടറി എൻ ആനന്ദിന്റെയും തെരഞ്ഞെടുപ്പ് പ്രചാരണ മാനേജ്‌മെന്റ് ജനറൽ സെക്രട്ടറി ആധവ് അർജുനയുടെയും സാന്നിധ്യത്തിലാണ് മുൻ മന്ത്രിമാരായ കടമ്പൂർ സി രാജു, ഉദുമലൈ രാധാകൃഷ്ണൻ, എം സി സമ്പത്ത്, എൻ.ആർ ശിവപതി എന്നിവർ ഭരണകക്ഷിയിൽ ചേർന്നത്.
എ.ഐ.എ.ഡി.എം.കെയുടെ മുൻ എം.എൽ.എമാരായ സുന്ദരരാജ് (ശങ്കഗിരി), രാജമുത്തു (വീരപാണ്ടി), മൻരാജ് (ശ്രീവില്ലിപുത്തൂർ), രാജവർമ്മൻ (സത്തൂർ), പനീർസെൽവം (കലാസപക്കം), ഗോവിന്ദസാമി (പാപ്പിരാട്ടിപ്പട്ടി) എന്നിവരും അവരുടെ അനുയായികളും ടി.വി.കെയിൽ ചേർന്നു. മുൻ എം.പി എ ഇളവരശനും ടി.വി.കെയിൽ ചേർന്നു. രണ്ട് മുൻ ഡി.എം.കെ എം.എൽ.എമാരായ പി. കാമരാജ്, എം.എസ് ഷൺമുഖം എന്നിവരും ഭരണകക്ഷിയിൽ ചേർന്നു.
അന്തരിച്ച എ.ഐ.എ.ഡി.എം.കെ മേധാവി ജെ. ജയലളിതയുടെ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ഉദുമലൈ രാധാകൃഷ്ണൻ, കഴിഞ്ഞ അഞ്ച് വർഷമായി എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസ്വാമിയുടെ നേതൃത്വവുമായി സ്വരച്ചേർച്ചയില്ലായിരുന്നു. നിരവധി എ.ഐ.എ.ഡി.എം.കെ ഭാരവാഹികൾ ടി.വി.കെയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
എവിടെ പോകണമെന്ന് ഞങ്ങൾ ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് 40 വർഷത്തിലേറെയായി എ.ഐ.എ.ഡി.എം.കെയിൽ സേവനമനുഷ്ഠിച്ച മുൻ മന്ത്രി എൻ.ആർ ശിവപതി പറഞ്ഞു. ജയലളിതയുടെ മരണശേഷം എ.ഐ.എ.ഡി.എം.കെ.യിലെ തങ്ങളുടെ സാന്നിധ്യം പേരിനു മാത്രമായിരുന്നുവെന്ന് എംസി സമ്പത്ത് പ്രസംഗത്തിൽ പറഞ്ഞു.
എ.ഐ.എ.ഡി.എം.കെ നേതാക്കൾക്ക് പുറമേ, അമ്മ മക്കൾ മുന്നേറ്റ കഴകത്തിലെ (എ.എം.എം.കെ) മുൻ നിയമസഭാംഗമായ മുരുകനും (രാമനാഥപുരം) ശനിയാഴ്ച ടി.വി.കെയിൽ ചേർന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതുമുതൽ, എ.ഐ.എ.ഡി.എം.കെ തുടർച്ചയായ തിരിച്ചടികൾ നേരിടുന്നു. മെയ് 13 ന് പാർട്ടി വിപ്പ് ലംഘിച്ച് നിയമസഭയിൽ 25 എം.എൽ.എമാർ മുഖ്യമന്ത്രി വിജയിയെ പിന്തുണച്ചിരുന്നു.
മെയ് 25 ന്, നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ദിവസങ്ങൾക്കുള്ളിൽ നാല് എ.ഐ.എ.ഡി.എം.കെ എം.എൽ.എമാർ - മരഗധം കുമാരവേൽ, ജയകുമാർ, സത്യബാമ, ഇസക്കി സുബയ ടി.വി.കെയിൽ ചേർന്നു. അടുത്തിടെ, എ.ഐ.എ.ഡി.എം.കെയുടെ മുൻ മന്ത്രി വെള്ളമാണ്ടി എൻ നടരാജനും മുൻ മൈലാപ്പൂർ എം.എൽ.എ ആർ നടരാജും ടി.വി.കെയിൽ ചേർന്നു. 25 എ.ഐ.എ.ഡി.എം.കെ എം.എൽ.എമാർ പോലും സംസ്ഥാന നിയമസഭയിൽ സ്വന്തം ഇഷ്ടപ്രകാരം ടി.വി.കെയ്ക്ക് പിന്തുണ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

