You are here

കുടുംബത്തിലെ നാലുപേർ കക്കൂസ്​ ടാങ്കിൽ ശ്വാസംമുട്ടി മരിച്ചു

21:57 PM
10/09/2019
(Representative Image)
മു​സാ​ഫ​ർ​പു​ർ: ബി​ഹാ​റി​ൽ കക്കൂസ്​ ടാ​ങ്കി​ൽ വീ​ണ​യാ​ളും ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രും വി​ഷ​വാ​ത​കം ശ്വ​സി​ച്ച്​ മ​രി​ച്ചു. മ​ധു​ബ​ൻ കാ​ൻ​ഡി ഗ്രാ​മ​ത്തി​ലെ മി​നാ​പു​ർ ഭാ​ഗ​ത്തെ വീ​ട്ടി​ലാ​ണ്​ ദു​ര​ന്തം. പു​തു​താ​യി നി​ർ​മി​ച്ച കക്കൂസ്​ ടാ​ങ്കി​​െൻറ മൂ​ടി തു​റ​ക്ക​വെ അ​ബ​ദ്ധ​ത്തി​ൽ വീ​ണ  മ​ധു​സൂ​ദ​ന​ൻ സാ​ഹ്​​നി, ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ കു​ടും​ബ​ത്തി​ലെ മ​റ്റം​ഗ​ങ്ങ​ളാ​യ കൗ​ശ​ൽ കു​മാ​ർ, ധ​ർ​മേ​​ന്ദ്ര സാ​ഹ്​​നി, വീ​ർ കു​മാ​ർ സാ​ഹ്​​നി എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്.

മ​രി​ച്ച​വ​ർ 30നും 35​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക്​ നാ​ലു​ ല​ക്ഷം രൂ​പ വീ​തം സ​ഹാ​യം ന​ൽ​കു​മെ​ന്ന്​ മി​നാ​പു​ർ സ​ർ​ക്കി​ൾ ഓ​ഫി​സ​ർ ജ്​​ഞാ​ൻ പ്ര​സാ​ദ്​ ശ്രീ​വാ​സ്​​ത​വ അ​റി​യി​ച്ചു.
Loading...
COMMENTS