വിരുതനഗറിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നാല് മരണം
text_fieldsചെന്നൈ: തമിഴ്നാട്ടിലെ വിരുതനഗറിലെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. കാലത്തൂരിലെ ആർ.കെ.വി.എം പടക്കനിർമ്മാണശാലയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ശിവകാശി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സ്ഫോടനമുണ്ടായത്. എന്നാൽ, ഒമ്പത് മണിയോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. പിന്നീട് ജില്ലാ ഫയർ ഓഫീസർ കെ.ഗണേശന്‍റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
എസ്.കുമാർ(38), പി.പെരിയസാമി(65), വീരാർകുമാർ (40), എസ്.മുരുകേശൻ(35) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പുതുവർഷത്തെ വരവേൽക്കാനായി പൂജ നടത്താനാണ് തൊഴിലാളികൾ പടക്കനിർമാണശാലയിലെത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

