മൈസൂരുവിന് സമീപം വാഹനാപകടം; മലയാളികളടക്കം നാലു മരണം; അപകടത്തിൽപ്പെട്ടത് കോഴിക്കോട്ടേക്ക് വരുന്ന സ്ലീപ്പർ ബസ്
text_fieldsമൈസൂരു: ബംഗളൂരുവിൽ മൈസൂർ റോഡിൽ സ്ലീപ്പർ ബസ്സും ലോറിയും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കർണാടകയിലെ മൈസൂരുവിന് സമീപത്തെ പെരിയപട്ടണത്താണ് അപകടം. രണ്ടു കോഴിക്കാട്ടുകാരും ബസ്സിലെ ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്. കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ്(28), മാങ്കാവ് സ്വദേശി സജേഷ് (36) മൈസൂർ സ്വദേശിയായ ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്.ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന കർണാടകയുടെ സ്ലീപ്പർ ബസാണ് അപകടത്തിൽ പെട്ടത്.
പുലര്ച്ചെ 3.45 ഓടെയാണ് അപകടം. ഇന്നലെ രാത്രി ഈ മേഖലയിൽ കനത്ത മഴ ലഭിച്ചിരുന്നു. മഴയിൽ മരം കട പുഴകിവീണ് റോഡിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടിരുന്നതാണ് അപകടത്തിനിടയാക്കിയത്.
റോഡിൽ മരം വീണുകിടന്നിരുന്നതിനാൽ, അതുവന്ന ലോറി വലതുവശത്തേക്ക് വെട്ടിച്ചു മാറ്റിയപ്പോൾ എതിർദിശയിൽ വന്ന ബസ്സിലേക്ക് ഇടിച്ചുകയറിയതെന്നാണ് വിവരം. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. പരിക്കേറ്റവരെ പെരിയപട്ടണം ആശുപത്രിയിലും മൈസൂരിലെ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. വനമേഖലയിലാണ് അപകടം. കാവേരി ട്രാവൽസിന്റെ ബസ്സാണ് അപകടത്തിൽ പ്പെട്ടത്. പൂജ അവധിക്കാലമായതിനാൽ ബസിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

