നാല് ദിവസം, അഞ്ച് ലക്ഷം വാർഷിക ടോൾപാസുകൾ, 150 കോടി രൂപ വരുമാനം; ഒട്ടും പിന്നിലാകാതെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ
text_fieldsന്യൂഡൽഹി: റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി സ്വാതന്ത്രദിനത്തിൽ രാജ്യത്ത് അവതരിപ്പിച്ച വാർഷിക ടോൾപാസുകൾക്ക് വൻ ഡിമാൻഡ്. പാസുകൾ അവതരിപ്പിച്ച് നാല് ദിവസം പിന്നിടുമ്പോൾ അഞ്ച് ലക്ഷത്തിലധികം പാസുകളാണ് വിൽപ്പന നടത്തിയത്. 3000 രൂപ അടിസ്ഥാന വില വരുന്ന വാർഷിക പാസിൽ 365 ദിവസമോ 200 തവണയോ യാത്ര പൂർത്തീകരിക്കാൻ സാധിക്കും. നാല് ദിവസത്തെ വിൽപ്പനയിൽ മാത്രമായി 150 കോടി രൂപയാണ് സർക്കാരിലേക്ക് എത്തിയത്.
രാജ്യത്ത് വാർഷിക ടോൾപാസുകൾ ഏറ്റവും കൂടുതൽ വിറ്റുപോയത് ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലാണ്. കർണാടകയും ഹരിയാനയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. തമിഴ്നാട്, കർണാടക, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാങ്ങളാണ് പുതിയ വാർഷിക പാസുകൾ ഈ നാല് ദിവസം കൊണ്ട് കൂടുതലായി ഉപയോഗിച്ച സംസ്ഥാങ്ങളെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി.
വാർഷിക പാസുകൾക്ക് ഒരു വർഷമോ 200 തവണ യാത്രയോ ആണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15 മുതലാണ് രാജ്മാർഗ് അപ്ലിക്കേഷൻ വഴിയും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ www.nhai.gov.in, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ വെബ്സൈറ്റായ www.morth.nic.in മുഖേനയുമാണ് പാസുകൾ ലഭിച്ചു തുടങ്ങിയത്. പഴയ ഫാസ്ടാഗ് ഉപഭോക്താക്കൾക്ക് പുതിയ പാസ് എടുക്കാതെ തന്നെ വാർഷിക പാസിന്റെ ഉപഭോക്താക്കളാകാം.
ഏകദേശം 25000ഓളം ഉപയോക്താക്കളാണ് നിലവിൽ നാഷണൽ ഹൈവേ അതോറിറ്റിയുടെ 'രാജ്യമാർഗ്' ആപ്പ് ഉപയോഗിക്കുന്നത്. അതുപോലെ ആനുവൽ ഫാസ്റ്റ് ടാഗ് ഉപയോക്താക്കൾക്ക് ടോൾ ഫ്രീ സീറോ ഡിഡക്ഷൻ മെസേജുകളും ആപ്പ് വഴി ലഭ്യമാക്കുന്നുണ്ട്.
ഓരോ ടോൾ പ്ലാസകളിലും സുഗമമായ യാത്രാനുഭവം ലഭ്യമാക്കുന്നതിന് ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നും. 1033 എന്ന ടോൾ ഫ്രീ നമ്പർ വഴി ഫാസ്റ്റ് ടാഗ് സംബന്ധിച്ച് പരാതികൾ അതോറിറ്റിയെ അറിയിക്കാമെന്നും ഹൈവേ അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

