Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Four Cops Removed from Field Duty for Spitting Tobacco on Walls of Police Station
cancel
Homechevron_rightNewschevron_rightIndiachevron_rightസ്​​േറ്റഷൻ ചുമര്​...

സ്​​േറ്റഷൻ ചുമര്​ മുറുക്കിതുപ്പി വൃത്തികേടാക്കിയ നാലു പൊലീസുകാർക്കെതിരെ നടപടി

text_fields
bookmark_border

ഭോപാൽ: മധ്യപ്രദേശിലെ ഷഹ്​ദോൾ ജില്ലയിൽ സ്​ഥിരമായ പൊലീസ്​ സ്​റ്റേഷന്‍റെ ചുമരിൽ മുറുക്കിത്തുപ്പിയ നാല്​ പൊലീസുകാർക്കെതിരെ നടപടി. നാലുപേരെയും ഫീൽഡ്​ ഡ്യൂട്ടിയിൽനിന്ന് മാറ്റുകയായിരുന്നു.

ഒരു സബ്​ ഇൻസ്​പെക്​ടർ, രണ്ട്​ അസിസ്റ്റന്‍റ്​ സബ്​ ഇൻസ്​പെക്​ടർമാർ, ഒരു ഹെഡ്​ കോൺസ്റ്റബ്​ൾ എന്നിവർ​ക്കെതിരെയാണ്​ നടപടി. ഗൊഹ്​പാരു സ്​റ്റേഷനിലാണ്​ സംഭവം.

വ്യാഴാഴ്ച സ്​റ്റേഷനിൽ എസ്​.പി അവ്​ദേഷ്​ ഗോസ്വാമി മിന്നൽ സന്ദർശനം നടത്തിയിരുന്നു. സ്​റ്റേഷന്‍റെ ചുമരുകൾ മുഴുവനും മുറുക്കിതുപ്പി വൃത്തികേടാക്കിയ നിലയിലായിരുന്നു. വൃത്തിഹീനമായ ചുമരുകളെക്കുറിച്ച്​ ആരാഞ്ഞപ്പോൾ സ്​റ്റേഷന്‍റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്​ഥൻ നാലു പൊലീസുകാരുടെ പേരുകൾ വെളിപ്പെടുത്തുകയായിരുന്നു. നിരവധി തവണ ചുമരിൽ തുപ്പരുതെന്ന്​ നിർദേശം നൽകിയിട്ടും വീണ്ടും ആവർത്തിക്കുകയായിരുന്നുവെന്നും എസ്​.പിയെ അറിയിച്ചു.

തുടർന്നാണ്​ നാലു പൊലീസുകാർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചത്​. സബ്​ ഇൻസ്​പെക്​ടർ നന്ദകുമാർ കച്വാഹ, അസിസ്റ്റന്‍റ്​ സബ്​ ഇൻസ്​പെക്​ടർമാരായ ദിനേഷ്​ ദ്വിവേദി, ദേ​വേന്ദ്ര സിങ്​, ഹെഡ്​​ കോൺസ്റ്റബ്​ൾ പ്യാരേലാൽ സിങ്​ എന്നിവർ​ക്കെതിരെയാണ്​ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police StationTobacco
News Summary - Four Cops Removed from Field Duty for Spitting Tobacco on Walls of Police Station
Next Story