ഝാർഖണ്ഡിൽ നക്സൽ ആക്രമണത്തിൽ നാല് പൊലീസുകാർ കൊല്ലപ്പെട്ടു
text_fieldsലാത്തർ: ഝാർഖണ്ഡിൽ നക്സൽ ആക്രമണത്തിൽ നാല് പൊലീസുകാർ കൊല്ലപ്പെട്ടു. ലാത്തേർ ജില്ലയിൽ വെള്ളിയാഴ്ച രാത്രിയ ാണ് ആക്രമണമുണ്ടായത്. മൂന്ന് പേർക്ക് സംഭവസ്ഥലത്ത് തന്നെ ജീവൻ നഷ്ടമായപ്പോൾ പരിക്കേറ്റ നാലാമൻ ആശുപത്രിയിലാണ് മരിച്ചത്.
നക്സലുകൾ ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തുന്നതിനായി പരിശോധന നടത്തുന്നതിനിടെയാണ് പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്. രാത്രി 8.30ഓടെയായിരുന്നു സംഭവം. ലുകിടാൻഡ് ഗ്രാമത്തിലെ ചന്ദ്വ പൊലീസ് സ്റ്റേഷൻ ഏരിയയിലാണ് പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്.
അഞ്ച് ഘട്ടങ്ങളിലായി ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വീണ്ടും നക്സൽ ആക്രമണം. സംസ്ഥാനത്തെ ഭൂരിപക്ഷം ജില്ലകളിലും മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ അഞ്ച് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുകയാണെന്ന് ഉചിതമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
