Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്ഥാനിൽ സബർമതി-ആഗ്ര...

രാജസ്ഥാനിൽ സബർമതി-ആഗ്ര എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി; അപകടം അജ്മീറിന് സമീപം

text_fields
bookmark_border
Train derailed
cancel

അജ്മീർ: രാജസ്ഥാനിൽ ട്രെയിൻ പാളം തെറ്റി. സബർമതി-ആഗ്ര കന്‍റോൺമെന്‍റ് സൂപ്പർ ഫാസ്റ്റ് ട്രെയിനാണ് പാളം തെറ്റിയത്. അപകടത്തിൽ ആളപായമില്ല.

പുലർച്ചെ ഒരു മണിയോടെ അജ്മീറിലെ മദാർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. പരിക്കേറ്റ യാത്രക്കാരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ട്രെയിനിന്‍റെ എൻജിനും നാല് കോച്ചുകളുമാണ് പാളം തെറ്റിയത്. റെയിൽവേ ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് പരിശോധന നടത്തുകയാണ്.

അപകടത്തെ തുടർന്ന് മറ്റ് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. തകർന്ന പാളം പുനഃസ്ഥാപിച്ച് ഗതാഗതം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ അധികൃതർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Train derailedAccident
News Summary - Four coaches including the engine of Sabarmati-Agra Cantt derailed near Ajmer
Next Story