Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Salman Khurshid
cancel
Homechevron_rightNewschevron_rightIndiachevron_rightസൽമാൻ ഖുർഷിദി​െൻറ...

സൽമാൻ ഖുർഷിദി​െൻറ വീട്​ ആക്രമിച്ച സംഭവം; നാല​ുപേർ അറസ്​റ്റിൽ

text_fields
bookmark_border

നൈനിത്താൾ: മുതിർന്ന കോ​ൺഗ്രസ്​ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ​ സൽമാൻ ഖുർഷിദി​െൻറ വീട്​ ആക്രമിച്ച സംഭവത്തിൽ നാലുപേർ അറസ്​റ്റിൽ. നൈനിത്താളിലെ വീടാണ്​ ഹിന്ദുത്വ പ്രവർത്തകരുടെ അക്രമത്തിന്​ ഇരയായത്​.

സം​ഘ്​​പ​രി​വാ​റി​െൻറ ഹി​ന്ദു​ത്വ​വും ഐ.​എ​സ്, ബൊ​കോ ഹ​റം എ​ന്നി​വ​യു​ടെ ഭീ​ക​ര​ത​യും സ​മീ​ക​രി​ക്കു​ന്ന പ​രാ​മ​ർ​ശ​ത്തി​െൻറ പേ​രി​ൽ ബി.​ജെ.​പി​യും ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളും ക​ടു​ത്ത എ​തി​ർ​പ്പ്​ ഉ​യ​ർ​ത്തു​ന്ന​തി​നി​ട​യി​ലായിരുന്നു അക്രമം.​

27കാരനായ ചന്ദൻ സിങ്​ ലോധിയാൽ, ഉമേഷ്​ മെഹ്​ത (30), കൃഷ്​ണസിങ്​ ബിഷ്​ട്​(29), രാജ്​കുമാർ മെഹ്​ത(29) എന്നിവരാണ്​ അറസ്​റ്റിലായതെന്ന്​ പൊലീസ്​ ഡെപ്യൂട്ടി ഇൻസ്​പെക്​ടർ ജനറൽ നിലേഷ്​ ആനന്ദ്​ ബർണെ അറിയിച്ചു. പ്രതികളിൽ ഒരാളിൽനിന്ന്​ തോക്കു​ം മാഗസിനുകളും പിടിച്ചെടുത്തു.

കുന്ദൻ ചിൽവാൾ എന്നയാളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇയാളെ ഇതുവരെ അറസ്​റ്റ്​ ചെയ്​തിട്ടില്ല. കുന്ദൻ ചിൽവാളും പ്രതികളും ചേർന്ന കോൺഗ്രസ്​ നേതാവി​െൻറ വീടിന്​ മുമ്പിലെത്തി മുദ്രാവാക്യം വിളിക്കുകയും കോലം കത്തിക്കുകയും ചെയ്​തതായി ഡി.ഐ.ജി അറിയിച്ചു.

വീ​ടി​ന്​ തീ​യി​ട്ട​തി​െൻറ ചി​ത്ര​ങ്ങ​ൾ സ​ൽ​മാ​ൻ ഖു​ർ​ശി​ദ്​ ഫേ​സ്​​ബു​ക്കി​ൽ പ​ങ്കു​വെ​ച്ചിരുന്നു. തീ ​ആ​ളു​ന്ന​തും വാ​തി​ൽ ക​ത്തി​ക്ക​രി​ഞ്ഞ​തും ജ​നാ​ല​ച്ചി​ല്ലു​ക​ൾ ക​ല്ലേ​റി​ൽ ത​ക​ർ​ന്ന​തും വി​ഡി​യോ ചി​ത്ര​ങ്ങ​ളി​ലു​ണ്ട്. ര​ണ്ടു​പേ​ർ വെ​ള്ള​മൊ​ഴി​ച്ച്​ തീ ​കെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​യും കാ​ണാം.

ഇ​ത​ല്ല ഹൈ​ന്ദ​വ​ത​യെ​ന്ന്​ പ​റ​ഞ്ഞാ​ലും ത​നി​ക്ക്​ തെ​റ്റി​യെ​ന്നാ​ണോ അ​ർ​ഥ​മെ​ന്ന്​ തീ​യി​ട്ട​ത​ി​നെ​ക്കു​റി​ച്ച്​ സ​ൽ​മാ​ൻ ഖു​ർ​ശി​ദ്​ ഫേ​സ്​​ബു​ക്​ പോസ്​റ്റിൽ ചോ​ദി​ച്ചു. ഇ​ക്കാ​ല​ത്ത്​ ച​ർ​ച്ച​ക​ളു​ടെ ഗ​തി ഇ​താ​ണ്. നാ​ണം​കെ​ട്ട പ്ര​വൃ​ത്തി​യെ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ൽ, ആ ​വാ​ക്കു​പോ​ലും ഇ​വി​ടെ ഫ​ല​പ്ര​ദ​മ​ല്ല. വി​യോ​ജി​പ്പ്​ പ്ര​ക​ടി​പ്പി​ക്കു​ക എ​ന്ന കാ​ര്യ​ത്തി​ലെ​ങ്കി​ലും യോ​ജി​ക്കു​ന്ന കാ​ലം വ​രു​മെ​ന്നാ​ണ്​ വി​ശ്വാ​സ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​നാ​ത​ന ധ​ർ​മ​വും ഹൈ​ന്ദ​വ ശ്രേ​ഷ്​​ഠ​ത​യും പ​രി​പാ​ലി​ക്കു​ന്ന സ​ന്ന്യാ​സി​വ​ര്യ​ന്മാ​രെ ത​ള്ളി​മാ​റ്റു​ന്ന സം​ഘ്​​പ​രി​വാ​റി​െൻറ പു​തി​യ ഹി​ന്ദു​ത്വ രൂ​പം ഐ.​എ​സ്.​ഐ.​എ​സ്, ബൊ​കോ ഹ​റം തു​ട​ങ്ങി​യ ജി​ഹാ​ദി ഗ്രൂ​പ്പു​ക​ൾ​ക്ക്​ സ​മ​മാ​ണെ​ന്ന് ഈ​യി​ടെ പു​റ​ത്തി​റ​ക്കി​യ 'സ​ൺ​റൈ​സ്​ ഓ​വ​ർ അ​യോ​ധ്യ: നാ​ഷ​ൻ​ഹു​ഡ്​ ഇ​ൻ ഔ​വ​ർ ടൈം​സ്​' എ​ന്ന പു​സ്​​ത​ക​ത്തി​ലാ​ണ്​ സ​ൽ​മാ​ൻ ഖു​ർ​ശി​ദ്​ എ​ഴു​തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salman Khurshidhinduism
News Summary - Four arrested for vandalism at Salman Khurshids house in Nainital
Next Story