അശ്ലീല ചിത്രങ്ങൾ വൈറലാക്കുമെന്നു പറഞ്ഞ് 50 ലക്ഷം രൂപ തട്ടാൻ ശ്രമം: നാല് പേർ അറസ്റ്റിൽ
text_fieldsബദ്‍ലാപൂർ (മഹാരാഷ്ട്ര): അശ്ലീല ചിത്രങ്ങൾ വൈറലാക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി വ്യവസായിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. അജ്ഞാത നമ്പറിൽ നിന്ന് സ്ത്രീയോടൊപ്പമുള്ള അശ്ലീല ചിത്രങ്ങൾ കാണിച്ച് വ്യവസായിക്ക് വിഡിയോ കോൾ ലഭിക്കുകയായിരുന്നു. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഫോട്ടോകൾ വൈറലാക്കുമെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തി.
ആദ്യഘട്ടത്തിൽ ഇത് പരാതിക്കാരൻ ആവശ്യം അവഗണിച്ചു. പിന്നീട് വിളിച്ചയാൾ ഭീഷണി ആവർത്തിച്ചതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. ബദ്‌ലാപൂർ ഈസ്റ്റ് പോലീസാണ് പ്രതികളായ അക്ഷയ് എന്ന ബക്കാരി ഗോവിന്ദ് ജാദവ്, റോണിത് അഡാർക്കർ, ദീപക് വാഗ്മാരെ, പുഷ്പർ കദം എന്നിവരെ അറസ്റ്റ് ചെയ്തത്. സാങ്കേതിക ബുദ്ധി ഉപയോഗിച്ച് കേസ് അന്വേഷിക്കാൻ തുടങ്ങിയ പൊലീസ് പ്രധാന പ്രതിയുടെ സ്ഥാനം കണ്ടെത്തി.
മാർച്ച് 11 ന് നാല് പേരെ അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രാഥമിക അന്വേഷണത്തിൽ, ദാദർ, ബദ്‌ലാപൂർ, വംഗാനി, കർജാത്ത് തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നാണ് പ്രതികൾ കോളുകൾ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. പ്രതികളായ അക്ഷയ്, ദീപക് എന്നിവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. പൊലീസ് നാല് സംഘങ്ങൾ രൂപീകരിച്ചതായും സാങ്കേതിക ഇന്റലിജൻസ്, ടവർ ലൊക്കേഷൻ ഡാറ്റ, പ്രാദേശിക ഇൻഫോർമർമാർ എന്നിവരുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നുവെന്നും പൊലീസ് ഇൻസ്പെക്ടർ കിരൺ ബൽവാദ്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

