Begin typing your search above and press return to search.
exit_to_app
exit_to_app

Photo Credit: Reuters (Representative Image)
Posted On
date_range Updated On
date_range 'ജിയോ'യുടെ വ്യാപാരമുദ്ര ഉപയോഗിച്ച് ഗോതമ്പുപൊടി വിൽപ്പന; ഗുജറാത്തിൽ നാലുപേർ അറസ്റ്റിൽ
text_fieldsbookmark_border
അഹ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ റിലയൻസ് ജിയോയുടെ വ്യാപാരമുദ്ര ഉപയോഗിച്ച് ഗോതമ്പുപൊടി വിറ്റ നാലുപേർ അറസ്റ്റിൽ. റിലയൻസ് ജിയോയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ട്രേഡ്മാർക്ക് നിയമം അനുസരിച്ചാണ് നടപടി.
രാം കൃഷ്ണ ട്രേഡ്ലിങ്കിന്റെ ഉടമകളെയാണ് അറസ്റ്റ് ചെയ്തത്. ജിയോയുടെ വ്യാപാരമുദ്ര ഗോതമ്പുപൊടിയുടെ കവറിൽ അനധികൃതമായി ഉപയോഗിക്കുന്നുവെന്ന് ജിയോ സൂറത്തിലെ സചിൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തതായി സൂറത്ത് ഡി.സി.പി വിധി ചൗധരി എ.എൻ.ഐയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
