15കാരിയെ ഒരുവർഷത്തോളം തടവിൽ പാർപ്പിച്ച് പീഡനം; യു.പിയിൽ നാലുപേർ പിടിയിൽ
text_fieldsലഖ്‌നോ: പതിനഞ്ചുകാരിയെ 13 മാസത്തോളം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയും വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിക്കുകയും ചെയ്ത കേസിൽ നാലുപേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. തടവില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെൺകുട്ടി അഞ്ചുമാസം ഗർഭിണിയുമാണ്.
സ്കൂളിൽ സെക്യൂരിറ്റിയായി േജാലി ചെയ്യുന്ന നേപ്പാള്‍ സ്വദേശിയാണ് മുഖ്യപ്രതി. ഇയാളുള്‍പ്പെടെയുള്ള പ്രതികളെ ഉത്തര്‍പ്രദേശ് മഹാനഗര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ജിതു കശ്യപ്, വരുൺ തിവാരി, അജയ് കുമാർ എന്നിവരാണ് മറ്റ് പ്രതികൾ.
പെണ്‍കുട്ടിയ്ക്ക് വീട്ടുജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി പ്രധാന പ്രതി ഉപ്രേത കുമാര്‍ വിവിധയിടങ്ങളില്‍ കൂട്ടിക്കൊണ്ടുപോവുകയും നിരവധി തവണ ബലാത്സംഗം ചെയ്യുകയുമായിരുന്നു. കൂടാതെ, പണം വാങ്ങി ഇയാള്‍ പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയതായും പൊലീസ് പറയുന്നു. തുടര്‍ച്ചയായി പതിനഞ്ച് ദിവസങ്ങളോളം കുട്ടിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് പല തവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഭക്ഷണം പോലും നൽകാതെയായിരുന്നു ഇത്.
തടവില്‍ നിന്ന് അടുത്തിടെ രക്ഷപ്പെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടിയെ സുഖമില്ലാതായതിനെ തുടര്‍ന്ന് മാതാവ് ഡോക്‌റുടെ അടുത്ത് കൂട്ടിക്കൊണ്ടുപോയപ്പോഴാണ് അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നൽകുകയായിരുന്നു. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

