ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു; നാല് ബോഗികൾ കത്തി നശിച്ചു
text_fieldsമൊറീന (മധ്യപ്രദേശ്): ഓടിക്കൊണ്ടിരിക്കെ ട്രെയിനിന് തീപിടിച്ച് നാല് ബോഗികൾ കത്തി നശിച്ചു. ദുർഗ്-ഉധംപൂർ എക്‌സ്പ്രസിനാണ് തീപിടിച്ചത്്. ആളപായം ഇല്ലെന്നാണ് റിപ്പോർട്ട്. രാജസ്ഥാനിലെ ധൗൽപൂരിനും മധ്യപ്രദേശിലെ മൊറീനയ്ക്കും ഇടയിൽ ഇന്ന് വൈകട്ട് നാലോടെയാണ് സംഭവം.
ജമ്മു താവി -ദുർഗ് എക്സ്പ്രസ് (ദുർഗ്-ഉധംപൂർ എക്‌സ്പ്രസ് -20848) ഹേതാംപൂർ റെയിൽവേ സ്റ്റേഷൻ വിട്ട് ഝാൻസിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. രണ്ട് കോച്ചുകളിലാണ് ആദ്യം തീ കണ്ടത്. അതിവേഗം മറ്റുബോഗികളിലും പടർന്ന് പിടിക്കുകയായിരുന്നു.
രണ്ട് ബോഗികൾ പൂർണമായി കത്തിനശിച്ചതായും മറ്റുരണ്ടെണ്ണം ഭാഗികമായി കത്തിയതായും ദൃക്സാക്ഷികൾ പറഞ്ഞു. തീ കണ്ടയുടൻ ട്രെയിൻ നിർത്തി എല്ലാ യാത്രക്കാരെയും ഇറക്കിവിട്ടത് വൻ ദുരന്തം ഒഴിവാക്കി. എയർകണ്ടീഷൻ ചെയ്ത കോച്ചുകളിലാണ് തീപിടിത്തമുണ്ടായത്. മൊറീനയിൽ നിന്നും ധോൽപൂരിൽ നിന്നും നിരവധി ഫയർ എൻജിനുകൾ എത്തിയാണ് തീയണക്കാൻ നേതൃത്വം നൽകിയത്.