പാക് ഡ്രോൺ നിക്ഷേപിച്ചതെന്ന് കരുതുന്ന ആയുധശേഖരം പിടികൂടി
text_fieldsപ്രതീകാത്മക ചിത്രം
ജമ്മു: ജമ്മു-കശ്മീരിലെ ഇന്ത്യൻ അതിത്തിക്കുള്ളിൽ പാക് േഡ്രാൺ നിക്ഷേപിച്ചതായി കരുതുന്ന ആയുധങ്ങൾ കണ്ടെത്തിയതായി പൊലീസ്. അന്താരാഷ്ട്ര അതിർത്തിക്കടുത്ത് ഫലൈൻമണ്ഡലിലെ സൗൻജന ഗ്രാമത്തിലാണ് എ.കെ 47 തോക്ക്, തിരകൾ, ടെലിസ്കോപ് തുടങ്ങിയവ കണ്ടെത്തിയത്.
അസാധാരണ ശബ്ദം കേട്ടതായി പ്രദേശവാസി നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ആയുധശേഖരം കെണ്ടടുത്തത്. അതിർത്തികളിൽ സുരക്ഷസേനക്ക് ഭീഷണിയായി പാകിസ്താനിൽ നിന്ന് േഡ്രാൺ നുഴഞ്ഞുകയറ്റങ്ങൾ കഴിഞ്ഞ ഒരു വർഷത്തിനിടെ വ്യാപകമായിട്ടുണ്ട്. ഒരു വർഷത്തിനിടെ രണ്ടുതവണ ഇത്തരം ഡ്രോണുകൾ സുരക്ഷസേന വെടിവെച്ചു വീഴ്ത്തിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

