ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് അധ്യക്ഷൻ കിഷോർ ഉപാധ്യായ ബി.ജെ.പിയിലേക്ക്
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് കിഷോർ ഉപാധ്യായ ബി.ജെ.പിയിലേക്ക്. അദ്ദേഹം ബി.ജെ.പിയിൽ അംഗത്വമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കിഷോർ ഉപാധ്യായെ അടുത്തിടെയാണ് കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ കാരണമായിരുന്നു നടപടി.
തെഹ്‌രി നിയോജക മണ്ഡലത്തിൽ നിന്നും അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ എ.എൻ.െഎ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഉത്തരാഖണ്ഡ് കോൺഗ്രസ് കോർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാനും ഉത്തരാഖണ്ഡ് കോൺഗ്രസ് പ്രദേശ് തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗവുമായിരുന്ന കിഷോര്‍ ഉപാധ്യായ ബിജെപിയിലേക്ക് പോകുന്നത് കോണ്ഗ്രസിന് കനത്ത തിരിച്ചടിയാണ്. ജനുവരി മൂന്നിന് കേന്ദ്ര മന്ത്രിയും ബി.ജെ.പിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് ഇൻ-ചാർജുമായ പ്രഹ്ളാദ് ജോഷിയുമായി കിഷോർ ഉപാധ്യായ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

