Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുന്‍ ഉത്തരാഖണ്ഡ്...

മുന്‍ ഉത്തരാഖണ്ഡ് മുഖ‍്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ഭുവന്‍ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു

text_fields
bookmark_border
മുന്‍ ഉത്തരാഖണ്ഡ് മുഖ‍്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ഭുവന്‍ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു
cancel

ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ റിട്ട.മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരി(91) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെതുടർന്ന് ചൊവ്വാഴ്ച ഡെഹ്‌റാഡൂണിലെ മാക്സ് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത‍്യം. ദീർഘകാലത്തെ സൈനികസേവനത്തിന് ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. രണ്ട് തവണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ഭുവന്‍ ചന്ദ്ര സേവനമനുഷ്ഠിച്ചു.

നിര്യാണത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അനുശോചനം രേഖപ്പെടുത്തി. ഭുവന്‍ ചന്ദ്രയുടെ വിയോഗം ദേശീയ രാഷ്ട്രീയമേഖലക്ക് തീരാനഷ്ടമാണെന്നും അദ്ദേഹം അറിയിച്ചു `ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരിയുടെ വിയോഗ വാർത്ത അതീവ ദുഃഖത്തോടെയാണ് ഞാൻ ശ്രവിച്ചത്' മുഖ്യമന്ത്രി ധാമി പ്രസ്താവനയിൽ കൂട്ടി ചേർത്തു.

`ഇന്ത്യൻ ആർമിയിലെ സേവനകാലത്ത് ശ്രീ ഖണ്ഡൂരി രാജ്യസേവനം, അച്ചടക്കം, സമർപ്പണം എന്നിവയ്ക്ക് സമാനതകളില്ലാത്ത മാതൃകയാണ് കാഴ്ചവെച്ചത്. അദ്ദേഹത്തിന്റെ സൈനിക ജീവിതം മുതൽ പൊതുജീവിതം വരെയുള്ള എല്ലാ ഘട്ടങ്ങളും രാജ്യതാത്പര്യങ്ങൾക്കും പൊതുസേവനത്തിനുമായി പൂർണ്ണമായും നീക്കിവെച്ചതായിരുന്നു' ഭുവന്‍ ചന്ദ്രയുടെ സൈനികസേവനത്തെ അനുസ്മരിച്ചുകൊണ്ട് മുഖ‍്യമന്ത്രി പുഷ്കർ സിങ് ധാമി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Utharakhandformer chief ministerObituary
News Summary - Former Uttarakhand Chief Minister and veteran BJP leader Bhuwan Chandra Khanduri has passed away
Next Story