ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി എം.പിയുമായ ബന്ദാരു ദത്തത്രേയയുടെ മകൻ വൈഷ്ണവ് (21) ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ചൊവ്വാഴച്ച രാത്രി കുടുംബത്തോടപ്പം ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ ശക്തമായ നെഞ്ച് വേദന അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു. ദത്തത്രേയ തന്നെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും 12:30 യോടെ മരണപ്പെടുകയായിരുന്നു.
മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. തെലങ്കാന മുഖ്യ മന്ത്രി കെ.ചന്ദ്രശേഖർ, ആന്ദ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.