തമിഴ്നാട് മുൻ എം.എൽ.എമാർ ബി.ജെ.പിയിൽ
text_fieldsന്യൂഡൽഹി: 15 മുൻ എം.എൽ.എമാരടക്കം തമിഴ്നാട്ടിലെ നിരവധി നേതാക്കൾ ബി.ജെ.പിയിലേക്ക് ചേക്കേറി. മുൻ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയിൽ നിന്നാണ് കൂടുതൽ പേർ ബി.ജെ.പിയിലേക്കെത്തിയത്.
ഡൽഹിയിൽ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, എൽ. മുരുകൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പിയുടെ വഴിയെയാണ് തമിഴ്നാട് പോകുന്നതെന്ന് അണ്ണാമലൈ അവകാശപ്പെട്ടു.
മുൻ എം.എൽ.എമാരിൽ 12 പേർ എ.ഐ.എ.ഡി.എം.കെ നേതാക്കളായിരുന്നു. ഡി.എം.കെയുടെ മുൻ എം.പി വി. കുലണ്ടൈവേലു, എസ്. ഗുരുനാഥൻ, കോൺഗ്രസ് മുൻ എം.എൽ.എ ആർ. തങ്കരാജു തുടങ്ങിയവരും ബി.ജെ.പിയിൽ ചേർന്നു.

