Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുരക്ഷാ ജീവനക്കാർ...

സുരക്ഷാ ജീവനക്കാർ തിരിച്ചറിഞ്ഞില്ല; മുൻ ഗവർണർ പാർലമെന്റ് കവാടത്തിൽ കാത്തിരുന്നത് ഒരു മണിക്കൂറോളം

text_fields
bookmark_border
സുരക്ഷാ ജീവനക്കാർ തിരിച്ചറിഞ്ഞില്ല; മുൻ ഗവർണർ പാർലമെന്റ് കവാടത്തിൽ കാത്തിരുന്നത് ഒരു മണിക്കൂറോളം
cancel
camera_alt

ബൻവാരിലാൽ പുരോഹിത്

ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിൽ മുൻ തമിഴ്‌നാട് ഗവർണറും മുതിർന്ന ബി.ജെ.പി നേതാവുമായ ബൻവാരിലാൽ പുരോഹിതിന് ദുരനുഭവം. മുൻ എം.പി എന്ന നിലയിൽ തന്റെ പുതുക്കിയ തിരിച്ചറിയൽ കാർഡ് കൈപ്പറ്റാൻ എത്തിയതായിരുന്നു അദ്ദേഹം. എന്നാൽ, ഉദ്യോഗസ്ഥർ അദ്ദേഹത്തെ തിരിച്ചറിയാത്തതിനെത്തുടർന്ന് പാർലമെന്റ് റിസപ്ഷനിൽ ദീർഘനേരം കാത്തിരിക്കേണ്ടി വന്നു.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ സുരക്ഷാ ചുമതല സി.ഐ.എസ്.എഫ് (CISF) ഏറ്റെടുത്തതിന് പിന്നാലെയാണ് സംഭവം. തിങ്കളാഴ്ച ഉച്ചയോടെ സഹായികൾ ആരുമില്ലാതെ സാധാരണ സന്ദർശകനെപ്പോലെയാണ് ബൻവാരിലാൽ പുരോഹിത് പാർലമെന്റ് മന്ദിരത്തിലെത്തിയത്. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹം പാസ് ഇഷ്യൂ സെല്ലിലേക്ക് പോയി.

ഉച്ചഭക്ഷണ സമയമായതിനാൽ അവിടെ വൻ തിരക്കായിരുന്നു. മന്ത്രിമാരുടെ സഹായികൾക്കും ഡ്രൈവർമാർക്കും പാസ് നൽകുന്ന തിരക്കിലായിരുന്ന ഉദ്യോഗസ്ഥർ പുരോഹിതിനെ ശ്രദ്ധിച്ചില്ല. പലതവണ അന്വേഷിച്ചിട്ടും ഉദ്യോഗസ്ഥരിൽ നിന്ന് കാര്യമായ പ്രതികരണം ലഭിച്ചില്ലെന്ന് വൃത്തങ്ങൾ പറയുന്നു.

ഏകദേശം ഒരു മണിക്കൂറോളം കാത്തിരുന്നതിന് ശേഷം ക്ഷുഭിതനായ പുരോഹിത് ഉദ്യോഗസ്ഥരോട് ദേഷ്യത്തോടെ പ്രതികരിച്ചു. ‘മൂന്ന് തവണ എം.പിയും മൂന്ന് സംസ്ഥാനങ്ങളിൽ ഗവർണറുമായിരുന്ന എനിക്കാണ് ഈ അവസ്ഥയെങ്കിൽ, സാധാരണക്കാരുടെ കാര്യം എന്തായിരിക്കും?’ എന്ന് അദ്ദേഹം ചോദിച്ചു. സംഭവം നടക്കുന്നത് മുതിർന്ന ബി.ജെ.പി നേതാവിനോടാണെന്ന് തിരിച്ചറിഞ്ഞതോടെ ഉദ്യോഗസ്ഥർ പരിഭ്രാന്തരായി. ഉടൻ തന്നെ അദ്ദേഹത്തെ ഓഫീസിലേക്ക് ആനയിക്കുകയും തിരിച്ചറിയൽ കാർഡ് വേഗത്തിൽ നൽകുകയും ചെയ്തു.

മഹാരാഷ്ട്രയിലെ നാഗ്പൂർ ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് 1978ലും 1980ലും എം.എൽ.എയായിരുന്ന പുരോഹിത് 1982ൽ സംസ്ഥാന മന്ത്രിയുമായിരുന്നു. 1984ലും 1989ലും കോൺഗ്രസ് ടിക്കറ്റിൽ നാഗ്പൂരിൽ നിന്ന് ലോക്സഭയിലെത്തി. പിന്നീട് ബി.ജെ.പിയിൽ ചേർന്ന അദ്ദേഹം 1996ൽ വീണ്ടും എം.പിയായി. 2017 മുതൽ 2021 വരെ തമിഴ്‌നാട് ഗവർണറായും, തുടർന്ന് 2024 ഫെബ്രുവരി വരെ പഞ്ചാബ് ഗവർണറായും സേവനമനുഷ്ഠിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ ഗവർണർ സ്ഥാനം രാജിവെച്ച അദ്ദേഹം ഇപ്പോൾ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:identity cardFormer GovernorBanwarilal PurohitSecurity Lapse
News Summary - former Tamil Nadu governor Banwarilal Purohit wait in Parliament Premises
Next Story