പിനാകി ചന്ദ്രഘോഷ് ആദ്യ ലോക്പാൽ ആയേക്കും
text_fieldsന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ ലോക്പാല്‍ ആയി മനുഷ്യാവകാശ കമീഷൻ അംഗവും സുപ്രീം കോട തി മുൻ ജഡ്ജിയുമായ ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിനെ നിയമിച്ചേക്കും. ഇതുസംബന്ധിച് ച് കേന്ദ്ര സർക്കാർ തീരുമാനമെടുത്തിട്ടുെണ്ടങ്കിലും ഒൗദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല.
അഴിമതി വിരുദ്ധ ഒാംബുഡ്സ്മാൻ സ്ഥാനമായ ലോക്പാൽ നിയമനം വർഷങ്ങളായി നീണ്ടുപോയ സാഹചര്യത്തിൽ കഴിഞ്ഞ ഏഴിനാണ് സുപ്രീംകോടതി പത്തു ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകിയത്്. 2013ലാണ് കേന്ദ്രം ലോക്പാൽ ആക്ട് പാസാക്കിയത്.
അധ്യക്ഷൻ, ജുഡീഷ്യൽ അംഗം, നോൺ ജുഡീഷ്യൽ അംഗം എന്നവരടങ്ങിയതാണ് ലോക്പാൽ സമിതി. വെള്ളിയാഴ്ച ചേർന്ന ലോക്പാൽ നിയമന സമിതിയിൽ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പെങ്കടുക്കാതിരുന്നത് വിവാദങ്ങൾക്കിടയാക്കിയിരുന്നു.
