സുപ്രീംകോടതി അഭിഭാഷകെൻറ മാതാവിനെ ജെറ്റ് എയർവേസ് അധികൃതർ മർദിച്ചെന്ന് പരാതി
text_fieldsന്യൂഡൽഹി: സുപ്രീംകോടതി അഭിഭാഷകെൻറ മാതാവിനെ ജെറ്റ് എയർവേസ് അധികൃതർ മർദിച്ച് പരിക്കേൽപ്പിച്ചതായി പരാതി. അഭിഭാഷകൻ ഖവാൽജിത് സിങ് ഭാട്യയുടെ മാതാവിനെയാണ് ജെറ്റ് എയർേവസ് അധികൃതർ മർദിക്കുകയും പുറത്താക്കുകയും ചെയ്തത്. മേയ് മൂന്നിന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ജെറ്റ് എയർവേസിെൻറ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത ഇവർ വൈകി എത്തിയെന്ന കാരണം പറഞ്ഞ് വിമാനത്തിൽ കയറ്റിയില്ലെന്നും ചോദ്യം ചെയ്തതിന് വലിച്ചിഴച്ചുവെന്ന് ഭാട്യ ആരോപിച്ചു.
വിമാനത്താവളത്തിൽ നിന്ന് പത്ത് മണിക്ക് തനിക്കൊരു ഫോൺ കോൾ വന്നിരുന്നു. വൈകി എത്തിയത് മൂലം വിമാനത്തിൽ കയറാനുള്ള ബോർഡിങ് പാസ് നൽകിയില്ലെന്ന് അറിയിച്ച് അമ്മയുടെതായിരുന്നു കോൾ. താൻ ഉടൻ തന്നെ ബോർഡിങ് പാസ് അമ്മക്ക് നൽകണമെന്ന് അല്ലെങ്കിൽ മറ്റൊരു വിമാനത്തിൽ അവരെ കയറ്റി വിടണമെന്നും വിമാന കമ്പനിയോട് അഭ്യർഥിച്ചു. പിന്നീട് 10:35ന് വിമാനത്താവള അധികൃതർ വീണ്ടും വിളിക്കുകയും തെൻറ അമ്മക്ക് നിലത്ത് വീണ് പരിക്കേൽക്കുകയും ചെയ്തുവെന്ന് അറിയിക്കുകയായിരുന്നുവെന്നും ഭാട്യ വ്യക്തമാക്കി.
അമ്മയെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് വിമാനത്താവള അധികൃതർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചപ്പോൾ ഇതെല്ലാം ഇവിടെ സാധാരമാണെന്നും നിങ്ങൾ വെറുതെ സമയം കളയുകയാണെങ്കിൽ കളഞ്ഞോളു എന്ന മറുപടിയാണ് ലഭിച്ചതെന്നും ഭാട്യ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
