രാജസ്ഥാൻ മുൻ മുഖ്യമന്ത്രി ജഗന്നാഥ് പഹാഡിയ കോവിഡ് ബാധിച്ചുമരിച്ചു
text_fieldsജയ്പുർ: രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജഗന്നാഥ് പഹാഡിയ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയിലായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു. ശവസംസ്ക്കാരം ഇന്ന് വൈകീട്ട് നടക്കും.
1980-81 കാലഘട്ടത്തിലാണ് പഹാഡിയ രാജസ്ഥാൻ മുഖ്യമന്ത്രിയായത്. പിന്നീട് ഹരിയാന, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്.
പഹാഡിയയുടെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്നും നിര്യാണത്തിൽ വളരെ അധികം ദുഖം രേഖപ്പെടുത്തുന്നതായും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ടീറ്റ് ചെയ്തു. ഇന്ന് ഉച്ചക്ക് പഹാഡിയയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി കാബിനറ്റ് യോഗം ചേരും. സംസ്ഥാനത്ത് ഒരു ദിവസം ഔദ്യോഗിക ദുഖാചരണം ഉണ്ടാകും.
