Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബ്​ ബി.ജെ.പി മുൻ...

പഞ്ചാബ്​ ബി.ജെ.പി മുൻ പ്രസിഡൻറ്​ കമൽ ശർമ അന്തരിച്ചു

text_fields
bookmark_border
kamal-sharma
cancel

ഫിറോസ്പൂർ: പഞ്ചാബ് ബി.ജെ.പി മുൻ പ്രസിഡൻറ്​ കമൽ ശർമ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്​ ഞായറാഴ്​ച രാവിലെ ഏഴു മണി യോടെയായിരുന്നു അന്ത്യം. ഫിറോസ്പൂരിലെ വീട്ടില്‍ നിന്ന്​ രാവിലെ നടക്കാൻ ഇറങ്ങിയ കമല്‍ ശർമ (49) നെഞ്ച് വേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2013 ൽ പഞ്ചാബ് ബി.ജെ.പി അധ്യക്ഷനായി ചുമതലയേറ്റ കമല്‍ ശർമയ്ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. മരണത്തിന്​ രണ്ട് മണിക്കൂർ മുമ്പ് ശർമ ത​​​െൻറ സമൂഹ മാധ്യമം വഴി പ്രവർത്തകരെ അഭിവാദ്യം ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ 11 ന് ഫിറോസ്പൂരിൽ മൃതദേഹം സംസ്‌കരിക്കും​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsBJPFormer Punjab BJP presidentKamal Sharma passes away
News Summary - Former Punjab BJP president Kamal Sharma passes away -india news
Next Story