Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതുച്ചേരി മുന്‍...

പുതുച്ചേരി മുന്‍ മുഖ്യമന്ത്രി ആര്‍.വി ജാനകിരാമന്‍ അന്തരിച്ചു

text_fields
bookmark_border
പുതുച്ചേരി മുന്‍ മുഖ്യമന്ത്രി ആര്‍.വി ജാനകിരാമന്‍ അന്തരിച്ചു
cancel

പുതുച്ചേരി: പുതുച്ചേരി മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ ആര്‍.വി ജാനകിരാമന്‍(79) അന്തരിച്ചു. വാര്‍ധക്യസ ഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന്​ പുലർ​ച്ചെ മൂന്നു മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മൃതദേഹം അമ്പൂർ സാലയിലുള്ള വസതിയിൽ പൊതുദർശനത്തിന്​ വെച്ചു. സംസ്​കാരം ചൊവ്വാഴ്​ച രാവിലെ 10 മണിയോടെ അലത്തൂരിനടുത്ത് മാരക്കാനത്ത് നടക്കും. ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.

1996 ലാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. നെല്ലിത്തോപ് മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministerpuducherryindia newsR.V. Janakiraman
News Summary - Former Puducherry Chief Minister R.V. Janakiraman passes away - India news
Next Story