Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
manmohan singh
cancel
Homechevron_rightNewschevron_rightIndiachevron_rightമുൻ പ്രധാനമന്ത്രി...

മുൻ പ്രധാനമന്ത്രി ​മൻമോഹൻ സിങ്​ കോവിഡ്​ രോഗമുക്​തനായി

text_fields
bookmark_border

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ്​ നേതാവുമായ ഡോ. മൻമോഹൻ സിങ്​​ കോവിഡ് രോഗമുക്​തനായി. വ്യാഴാഴ്​ച അദ്ദേഹത്തെ ഡൽഹി എയിംസിൽനിന്ന്​ ഡിസ്​ചാർജ്​ ചെയ്​തു. ഏപ്രിൽ 19നായിരുന്നു കോവിഡ്​ ബാധിച്ച്​ എയിംസിലെ ​ട്രോമ കെയറിൽ പ്രവേശിപ്പിച്ചത്​.

88കാരനായ മൻമോഹൻ സിങ് മാർച്ച്​ നാല്​, ഏപ്രിൽ മൂന്ന്​ തീയതികളിലായി​ കോവാക്സിൻ ഡോസുകൾ സ്വീകരിച്ചിരുന്നു. കോവിഡ്​ പോസിറ്റീവായ ശേഷം മുൻകരുതലി​െൻറ ഭാഗമായാണ്​ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

ആശുപത്രിയിൽ പ്രവേശിക്കുന്നതി​െൻറ ദിവസങ്ങൾക്ക്​ മുമ്പ്, കോവിഡ്​ പ്രതിരോധവുമായി ബന്ധപ്പെട്ട്​​ അദ്ദേഹം പ്രധാനമ​ന്ത്രി നരേന്ദ്ര മോദിക്ക്​ കത്തെഴുതിയിരുന്നു. കോവിഡ് വാക്സിനേഷൻ പദ്ധതി കൂടുതൽ വിപുലീകരിക്കണമെന്നും വാക്​സിൻ എടുക്കുന്നവരുടെ എണ്ണം കൃത്യമായി നിർണയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമുള്ള വാക്​സിൻ സംബന്ധിച്ച​ കൃത്യമായ എണ്ണം കമ്പനികൾക്ക്​ കൈമാറണം. ഇതിന്‍റെ അടിസ്​ഥാനത്തിൽ വാക്​സിൻ നിർമിച്ച്​ നൽകാൻ സ്വകാര്യ കമ്പനികളോട്​ നിർദേശിക്കണം.

അടുത്ത ആറ്​ മാസത്തേക്ക് ആവശ്യമുള്ള കോവിഡ് വാക്സിൻ ഓർഡറുകൾ മുൻകൂട്ടി നൽകണം. സംസ്ഥാനങ്ങൾക്ക് എങ്ങനെ വാക്സിനുകൾ വിതരണം ചെയ്യുമെന്ന മാർഗരേഖ കേന്ദ്രം പുറത്തിറക്കണം തുടങ്ങിയ കാര്യങ്ങളാണ്​ അദ്ദേഹം പ്രധാമന്ത്രിയോട്​ നിർദേശിച്ചത്​. മൻമോഹൻ സിങ്​ കോവിഡ്​ പോസിറ്റീവായതിന്​ പിന്നാലെ, 'പൂർണാരോഗ്യത്തോടെ വേഗം സുഖമാക​ട്ടെ' എന്ന്​ മോദി ആശംസിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manmohan Singh#Covid19
News Summary - Former Prime Minister Manmohan Singh Kovid has been diagnosed with the disease
Next Story